HOME
DETAILS

ദലിത് പെണ്‍കുട്ടികളുടെ മരണത്തില്‍ വ്യാജ വാര്‍ത്തകളെന്ന്: എട്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കെതിരെ കേസെടുത്ത് യു.പി പൊലിസ്

  
backup
February 22 2021 | 17:02 PM

fake-news-related-to-unnao-case-up-police-file-case-against-eight-twitter-accounts

 

ഉന്നാവ്: ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ രണ്ട് ദലിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് എട്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കെതിരില്‍ കേസ്. യു.പി പൊലിസാണ് കേസെടുത്തത്. പെണ്‍കുട്ടികളുടെ മരണത്തില്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഉന്നാവിലെ സദര്‍ കോത്‌വാലി പൊലിസ് സ്‌റ്റേഷനില്‍ ഞായറാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജന്‍ജാഗരണ്‍ ലൈവ്, ആസാദ് സമാജ് പാര്‍ട്ടിയുടെ വക്താവ് സൂരജ് കുമാര്‍ ബൗദ്, നിലിം ദത്ത, വിജയ് അംബേദ്കര്‍, അഭയ് കുമാര്‍ ആസാദ്, രാഹുല്‍ ദിവാകര്‍, നവാബ് സത്പാല്‍ തന്‍വാര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രമുഖ പത്രപ്രവര്‍ത്തക ബര്‍ഖ ദത്ത് നടത്തുന്ന 'മോജോ സ്‌റ്റോറി'എന്ന വാര്‍ത്താ വെബ്‌സൈറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെതിരേയും നടപടിയെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."