HOME
DETAILS
MAL
സമുദായത്തോട് കൂറില്ലാത്തവരെ നിയമസഭയിലെത്തിക്കരുത്; കോണ്‍ഗ്രസിന് അതിരൂപതയുടെ നിര്‍ദ്ദേശം
backup
February 23 2021 | 03:02 AM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ കോണ്‍ഗ്രസിന് ചില നിര്‍ദ്ദേശങ്ങളുമായി അതിരൂപത. സമുദായത്തോട് കൂറില്ലാത്തവരെ നിയമസഭയിലെത്തിക്കരുതെന്നാണ് ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിന്റെ നിര്‍ദ്ദേശം.
സ്ഥാനാര്‍ത്ഥികളെ സമുദായത്തോട് ആലോചിച്ച് തീരുമാനിക്കണം. സമുദായ വിരുദ്ധര്‍ സമുദായ ലേബലില്‍ സഭയിലെത്തരുത്. സമുദായത്തോട് കൂറില്ലാത്തവരെ നിയമസഭയിലെത്തിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയവരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."