HOME
DETAILS

മുനയില്ലാത്ത ആരോപണങ്ങള്‍

  
backup
February 23 2021 | 19:02 PM

531521651-2021


നാല് മലയാളികള്‍ അമേരിക്കയില്‍ ഒത്തുകൂടുന്നത് കേരളത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാനാണെന്നുവേണം രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലുകളില്‍നിന്ന് മനസിലാക്കേണ്ടത്. സ്പ്രിംഗ്ലര്‍ മുതല്‍ ഇ.എം.സി.സി വരെ പ്രതിപക്ഷനേതാവ് ദിനേന വിതറിക്കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് ഈടും വിശ്വാസ്യതയും കുറവാണ്. അടുത്തു നടന്ന സര്‍വേകളില്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം അദ്ദേഹത്തിന്റെ സാധ്യതകളെക്കുറിച്ച് ഒട്ടുമേ പ്രതീക്ഷ നല്‍കുന്നില്ല. ഒന്നില്‍ ആറും മറ്റൊന്നില്‍ പതിനെട്ടും ശതമാനമാണ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. ആര്‍ക്കെതിരേയും ആരോപണം ഉന്നയിക്കാതെ എവിടെനിന്നും ആരോപണം സ്വീകരിക്കുകമാത്രം ചെയ്യുന്ന ഉമ്മന്‍ ചാണ്ടിക്ക് പതിനെട്ടും ഇരുപത്തിരണ്ടും ശതമാനത്തിന്റെ പിന്തുണയുണ്ട്. ആരോപണങ്ങളാല്‍ അഭിഷിക്തനാകുന്ന പിണറായി വിജയനാണ് രണ്ടു സര്‍വേകളിലും ജനപ്രിയതയില്‍ മുന്നില്‍ നില്‍ക്കുന്നത്. സര്‍വേ ഇല്ലാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ പ്രവണത കണ്ടതാണ്. ആക്രമിക്കുന്നവനൊപ്പമല്ല ആക്രമിക്കപ്പെടുന്നവനൊപ്പമാണ് ജനം കൂട്ടം കൂടുന്നത്. വീഴ്ത്താന്‍ ശ്രമിക്കുന്നവന് അപ്രതീക്ഷിതമായി കിട്ടുന്ന അടിയിലാണ് കാണികള്‍ക്ക് താല്‍പര്യം.


ആന്‍ ആപ്പിള്‍ എ ഡേ എന്നത് ഡോക്ടറെ വീട്ടില്‍ കയറ്റാതിരിക്കുന്നതിന് സ്‌കൂളില്‍ പഠിച്ച മന്ത്രമാണ്. ആണ്ടിലൊരിക്കല്‍പോലും ആപ്പിള്‍ കിട്ടാത്ത കാലമായിരുന്നു അത്. ദിവസവും പ്രാതല്‍ കഴിഞ്ഞാല്‍ വയറും വായയും നന്നാക്കുന്നതിന് ഒരു അഴിമതി ആരോപണം ഉന്നയിക്കുകയെന്നത് ചെന്നിത്തലയുടെ ശീലമായിരിക്കുന്നു. ക്ലിഫ് ഹൗസിലേക്കുള്ള വഴി തുറക്കുന്നതിന് ഇത് നല്ല തന്ത്രമാണെന്ന് ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടാകാം. പക്ഷേ ചെന്നിത്തലയേക്കാള്‍ പ്രസിദ്ധമായത് അദ്ദേഹത്തിന്റെ പിന്നില്‍ പ്രതീകാത്മകമായി അടഞ്ഞു കിടക്കുന്ന ഒരു വാതിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ സിഗ്നല്‍ പച്ചയായി എന്നു കരുതിയ പ്രതിപക്ഷനേതാവിന്റെ മുന്നിലെ ഇപ്പോഴത്തെ വൈതരണി പേരുവെട്ടിപ്പോയ ഒരു മുന്‍മുഖ്യമന്ത്രിയാണ്. അത്യാഹിതകാലത്ത് കരുതലിന്റെ കരുത്തും പ്രതിരോധത്തിന്റെ പ്രതീക്ഷയുമായി മുഖ്യമന്ത്രി കളംനിറഞ്ഞു നിന്നപ്പോള്‍ ആയിരത്തൊന്നു രാവുകളിലെ കാഥികയെപ്പോലെ ചെന്നിത്തല അപവാദകഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. കാഥികയ്ക്ക് സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ അതാവശ്യമായിരുന്നു. ഉദ്വേഗം നിലനിര്‍ത്താന്‍ കഴിയാത്ത ചെന്നിത്തലയെ ശ്രോതാക്കള്‍ ഗളഹസ്തം ചെയ്യുന്നതിനുള്ള സാധ്യതയാണ് സര്‍വേകള്‍ നല്‍കുന്നത്.


ആരോപണം വിശ്വസനീയമാകണമെങ്കില്‍ ആരോപകന് വിശ്വാസ്യതയുണ്ടാകണം. ബോഫോഴ്‌സ് പീരങ്കിയിടപാടില്‍ രാജീവ് ഗാന്ധിക്ക് അടിതെറ്റിയത് അങ്ങനെയൊരു സാഹചര്യത്തിലായിരുന്നു. ആരോപണം ഉന്നയിച്ച വിമതനേതാവിനും അത് അന്വേഷണവിഷയമാക്കിയ പത്രത്തിനും വിശ്വാസ്യതയുണ്ടായിരുന്നു. വിശ്വാസ്യതയുടെ അഭാവത്തില്‍ ആരോപണത്തെ വിശ്വാസയോഗ്യമായി വളര്‍ത്തിയെടുക്കാന്‍ ചെന്നിത്തലയ്ക്കു കഴിയുന്നില്ല. ലാവ്‌ലിന്‍ മുതല്‍ ഇ.എം.സി.സി വരെ നിരവധി ഉണ്ടകള്‍ നിരന്തരം ഉതിര്‍ത്തിട്ടും എതിര്‍ഭാഗത്ത് കാഷ്വാലിറ്റി ഒന്നും സംഭവിക്കുന്നില്ലെന്നത് പഠിക്കേണ്ട വിഷയമാണ്. വിചാരണക്കോടതി നല്‍കിയ കുറ്റവിമുക്തി ഹൈക്കോടതി ശരിവച്ചതിനുശേഷവും പിണറായി വിജയനെ ലാവ്‌ലിന്‍ കേസിലെ പ്രതി എന്ന് ചാനല്‍ ചര്‍ച്ചകളില്‍ വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ് വക്താക്കള്‍ സ്വന്തം വിശ്വാസ്യതയ്ക്ക് ഗുരുതരമായി ഭംഗം വരുത്തുന്നു. ജനങ്ങളുടെ വിവരത്തെയും വിവേകത്തെയും ചോദ്യം ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമായിത്തീരും.


തുറന്നു പറഞ്ഞാല്‍ പോരായ്മകള്‍ മാപ്പാക്കപ്പെടും. വാട്ടര്‍ഗേറ്റില്‍ റിച്ചാര്‍ഡ് നിക്‌സന്റെ അപരാധം മാപ്പാക്കപ്പെടാതിരുന്നത് സംസാരം സത്യസന്ധമായില്ലെന്ന കാരണത്താലാണ്. പലതും മറച്ചുവയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. വീഴ്ച ഗുരുതരമായിരുന്നിട്ടും മാപ്പ് ചോദിച്ച ബില്‍ ക്ലിന്റന് അതു നല്‍കപ്പെട്ടു. അസംബന്ധം, പ്രതിപക്ഷനേതാവിന്റെ വെളിവുകേട് തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആദ്യദിവസം ആരോപണത്തെ തള്ളിയെങ്കിലും ഒടുവില്‍ റദ്ദാക്കേണ്ടിവന്ന ഒരു ധാരണാപത്രം വെളിച്ചത്തുവന്നു. ഖണ്ഡശഃ തെളിവ് ഹാജരാക്കാന്‍ പ്രതിപക്ഷനേതാവിന് അവസരം നല്‍കാത്ത രീതിയില്‍ പഴുതടച്ച പ്രതിരോധമോ നിഷേധമോ ആയിരുന്നു മന്ത്രി നടത്തേണ്ടിയിരുന്നത്. കുണ്ടറയിലായാലും ന്യൂയോര്‍ക്കിലായാലും മന്ത്രി നിവേദകരെയും നിക്ഷേപകരെയും സ്വീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. അയ്യായിരം കോടിയുടെ നിക്ഷേപനിര്‍ദേശവുമായി വന്ന മലയാളികളെ ഓര്‍ക്കാതെ പോയതിലാണ് അസ്വാഭാവികതയുണ്ടായത്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട 2,950 കോടി രൂപയുടെ കരാറാണ് റദ്ദാക്കപ്പെട്ടത്. ഇത്ര വലിയ കരാര്‍ മന്ത്രിയുടെ ഓര്‍മയില്‍നിന്ന് പെട്ടെന്ന് മാഞ്ഞുപോകുന്നതല്ല.
ആയിരം കപ്പലുകളുടെ നങ്കൂരമുയര്‍ത്തിയ ചാരുതയെന്നാണ് ഹെലന്‍ പ്രകീര്‍ത്തിതയായത്. വിശ്വമോഹിനി ഹെലനെ വീണ്ടെടുക്കുന്നതിനുവേണ്ടി നടന്ന കടല്‍യുദ്ധമാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. വിവരണത്തില്‍ അതിശയോക്തി ഉണ്ടാകാം. നാനൂറ് ട്രോളറുകളും അഞ്ച് മാതൃയാനങ്ങളും അതിനൊത്ത തുറമുഖങ്ങളും എല്ലാം ചേര്‍ന്നതാണ് സര്‍ക്കാര്‍ അറിയാതെ ഒപ്പുവയ്ക്കപ്പെട്ടതായി പറയപ്പെടുന്ന കരാര്‍. കാഴ്ചയില്‍ ഈ വിദേശമലയാളികള്‍ക്ക് അതിനുള്ള പാങ്ങുണ്ടെന്നു തോന്നുന്നില്ല. അയ്യായിരം കോടിയുടെ പദ്ധതിയുമായി വരുന്നവര്‍ക്ക് അനുവദിക്കപ്പെട്ട നാലേക്കര്‍ സ്ഥലം വാങ്ങുന്നതിനു പണം അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവരാണ് കേന്ദ്രത്തിന്റെ അധീനതയിലുള്ള പുറംകടലില്‍ മത്സ്യം പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്! കേരളത്തിന്റെ അധികാരപരിധിക്കു പുറത്തുള്ള കടലില്‍ ഇപ്പോള്‍ത്തന്നെ വന്‍തോതില്‍ മത്സ്യബന്ധനവും സംസ്‌കരണവും നടക്കുന്നുണ്ട്. അത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ സംഭാവനയാണ്. ഇ.എം.സി.സിയെക്കുറിച്ച് അറിയാവുന്നതും അറിയേണ്ടതും കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനത്തിന്റെ അനുവാദത്തോടെ തീരക്കടലില്‍ കുളിക്കാനോ ചൂണ്ടയിടാനോ ഇറങ്ങാം. മീന്‍ കോരണമെങ്കില്‍ പുറംകടലിലോ അതിനപ്പുറമോ പോകണം. അവിടെ കേന്ദ്രത്തിന്റെ അനുവാദത്തോടെ വന്‍സ്രാവുകള്‍ നീന്തിക്കളിക്കുന്നുണ്ട്.


നിക്ഷേപകസംഗമത്തില്‍ ഒപ്പുവച്ച അയ്യായിരം കോടിയുടെ കരാര്‍ കാലഹരണപ്പെട്ടിരിക്കുന്നു. ചേര്‍ത്തലയിലെ നാലേക്കര്‍ കൈവശപ്പെടുത്തിയിട്ടുമില്ല. ഇതെന്തു കമ്പനിയെന്ന് ന്യൂയോര്‍ക്കില്‍ കമ്പനിയുടെ ആസ്ഥാനത്തിന്റെ ചിത്രം ചാനലില്‍ കണ്ടവര്‍ ചോദിച്ചുപോകും. സര്‍ക്കാരിന്റെ മത്സ്യനയത്തിനു എതിരായ കരാര്‍ സര്‍ക്കാര്‍ അറിയാതെ ഒപ്പിട്ടുവെന്നതാണ് വിസ്മയം ഉളവാക്കുന്ന വിശദീകരണം. നിയമാനുസൃതം നടക്കേണ്ട കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ പൗരന്മാര്‍ പാടുപെടുന്ന കാലത്ത് ഇത്തരം വിദൂഷകര്‍ക്ക് സര്‍ക്കാരിന്റെ മുദ്ര ഏതു കടലാസിലും അനായാസം പതിച്ചെടുക്കാം. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ അപ്രാപ്യമാകുന്നുവെന്നതിന് തെളിവാണ് മന്ത്രിമാര്‍ പങ്കെടുത്ത പരാതി പരിഹാര സംഗമങ്ങളില്‍ കൊവിഡ് നിയന്ത്രണം വകവയ്ക്കാതെ ഓടിക്കൂടിയ വലിയ ജനാവലി. സര്‍ക്കാര്‍ ഓഫിസിലേക്ക് കത്തയച്ചാല്‍ മറുപടി കിട്ടുന്നില്ലെന്ന പരാതി മുന്‍ എം.പിയും മുന്‍ എം.എല്‍.എയുമായ എനിക്കുണ്ട്. യഥാസമയം മറുപടി കിട്ടിയാല്‍ ഹൈക്കോടതിയിലെ കേസുകളുടെ എണ്ണം ഗണ്യമായി കുറയും.


ജലരേഖയായി മാറിയ കടല്‍ക്കരാര്‍ ഒപ്പിട്ടതിനു പിന്നില്‍ ഉദ്യോഗസ്ഥനായ എന്‍. പ്രശാന്തിന്റെ പേര് കേള്‍ക്കുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പടക്കളത്തില്‍ കുതിക്കുന്ന കുതിരകള്‍ ലായത്തിനു പുറത്താകുമ്പോള്‍ ട്രോജന്‍ കുതിരകള്‍ കലിഗുളയുടെ കുതിരയെപ്പോലെ അധികാരത്തിന്റെ മാര്‍ബിള്‍ വിരിച്ച ഇടനാഴികളില്‍ നിര്‍ബാധം വിഹരിക്കുന്നു. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആളാണ് ഈ ഉദ്യോഗസ്ഥന്‍. ബ്യൂറോക്രസിക്ക് രാഷ്ട്രീയമില്ല. ഉണ്ടാകാന്‍ പാടില്ല. സര്‍ക്കാരിന്റെ നയം നടപ്പാക്കുകയെന്ന ഉത്തരവാദിത്വം മാത്രമാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. അതിനു വിരുദ്ധമായ ഈ നടപടി മാത്രം മതി അയാളെ സര്‍വിസില്‍നിന്ന് നീക്കം ചെയ്യുന്നതിന്. തെറ്റായതു ചെയ്യുകയും അത് മുന്‍ യജമാനന് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയില്‍ ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്ന അല്‍പത്തം ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢിത്തമാണ്. മുല്ലപ്പെരിയാര്‍ കരാറിന്റെ ഉദ്ദേശിക്കപ്പെട്ട കാലാവധിയായ 99 വര്‍ഷം ഒപ്പിട്ടപ്പോള്‍ 999 വര്‍ഷമായത് ഇത്തരം ഉദ്യോഗസ്ഥരെ ശരിയായി നിരീക്ഷിക്കാതിരുന്നത് നിമിത്തമാണ്. അവരുടെ അനവധാനതയ്ക്ക് പ്രതിഫലമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago