HOME
DETAILS

പ്രബോധന വീഥിയിലെ സൂഫി സാന്നിധ്യം

  
backup
February 23 2021 | 19:02 PM

54545613541-2021-todays-article

ഇസ്‌ലാം എന്ന പ്രത്യയശാസ്ത്രം ജനകീയമായതിന്റെ കാരണങ്ങളില്‍ പ്രധാനം സാത്വികരായ പുണ്യപുരുഷന്മാരുടെ സാന്നിധ്യങ്ങളായിരുന്നുവെന്ന് വിശ്വചരിത്രകാരന്‍ തോമസ് ആര്‍ണോള്‍ഡ് നിരീക്ഷിക്കുന്നുണ്ട്. ഇസ്‌ലാം എന്ന പ്രാപഞ്ചിക ജീവിത ദര്‍ശനത്തിന്റെ മര്‍മ്മം വിശ്വാസമാണ്. ആത്മബോധ്യത്തെക്കാള്‍ വലിയ വിശ്വാസമില്ല. പ്രവാചകന്മാര്‍ ദിവ്യബോധനങ്ങളേറ്റുവാങ്ങിയും മഹാത്മാക്കള്‍ ദിവ്യവരദാനമായും അല്ലെങ്കില്‍ കഠിനവും ത്യാഗസുരഭിലവുമായ പരിശീലനഘട്ടങ്ങളിലൂടെയുമാണ് ആ ബോധ്യത്തിലെത്തിച്ചേരാറുള്ളത്. അവര്‍ അവരുടെ ആത്മീയശിഷ്യന്മാര്‍ക്ക് അനുഭവത്തിലൂടെ പകര്‍ന്നു കൊടുത്താണ് വിശ്വാസം എന്ന സത്യത്തെ ഭൂമുഖത്ത് നിലനിര്‍ത്തുന്നത്. ഒരിക്കലും കേവലവായ്ത്താരികളിലൂടെയോ ലിഖിതപ്രമാണങ്ങളിലൂടെയോ വിശ്വാസക്കൈമാറ്റം സാധ്യമല്ല.


വാക്കുകള്‍ക്ക് പകരം വാളുകള്‍ കൊണ്ട് പ്രത്യയശാസ്ത്രം പിടിച്ചുനിന്ന ഘട്ടങ്ങള്‍ ചരിത്രത്തിന്റെ സ്വാഭാവികതയാണ്. രാഷ്ട്രീയ പ്രതിരോധത്തിനും സാമൂഹിക ഭദ്രതക്കും പോരാട്ടങ്ങള്‍ വേണ്ടിവന്നേക്കാം. എന്നാല്‍ ജനഹൃദയങ്ങളെ കോര്‍ത്തിണക്കാന്‍ ആത്മപ്രഭാവലയങ്ങള്‍ക്കേ സാധ്യമാവുകയുള്ളൂ. അതുകൊണ്ടുതന്നെ, ഇസ്‌ലാമിനെ പ്രകാശനം ചെയ്യുന്ന പ്രഫുല്ലജന്മങ്ങളിലൂടെയല്ലാത്ത ഒരുതലമുറക്കും അവരുടെ വിശ്വാസവേരുകളെ പുണരാവില്ല. മഹാത്മാക്കളുടെ ജീവിതമില്ലെങ്കില്‍, ഇസ്‌ലാം കേവലം തര്‍ക്കവിതര്‍ക്കങ്ങള്‍ക്കുള്ള ജ്ഞാന സാഹിത്യശേഖരങ്ങള്‍ മാത്രമാകുമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്.


പ്രവാചക കാലഘട്ടത്തില്‍ തന്നെ, സത്യമതത്തിന്റെ ദീപാങ്കുരങ്ങള്‍ വെട്ടം വിതറിയ മണ്ണാണ് കേരളം. മലയാളക്കരയിലെ ഇസ്‌ലാമിക സംവിധാനങ്ങളും സന്നാഹങ്ങളും ലോകമുസ്‌ലിം നാഗരികതകളുടെ മുകളില്‍ നിലനില്‍ക്കുന്നതില്‍ മറ്റെന്തിനേക്കാളും പങ്ക് സൂഫികളായ പണ്ഡിതന്മാര്‍ക്കും പുണ്യപുരുഷന്മാര്‍ക്കുമാണ്. ഇന്നാടിനെ പഠിച്ച ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്ന ശ്രദ്ധേയമായ ചില കാര്യങ്ങള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്. ഒന്നാമതായി, കേരളത്തിലെ എല്ലാ ജനവാസ, വാണിജ്യ കേന്ദ്രങ്ങളെയും ചുറ്റിപ്പറ്റി ഏതെങ്കിലും മുസ്‌ലിം മഹാത്മാക്കളുടെ അന്ത്യവിശ്രമ കേന്ദ്രങ്ങള്‍ നിലകൊള്ളുന്നുണ്ട് എന്നതാണ്. രണ്ടാമതായി, അത്തരം ദര്‍ഗകളില്‍ അന്ത്യവിശ്രമം കൊള്ളുന്ന സാത്വികശ്രേഷ്ഠന്മാര്‍ അവരുടെ വ്യക്തിനാമങ്ങളിലല്ല പ്രശസ്തമായത്, പ്രത്യുത, അതതു നാടുകളുടെ പേരുകളിലാണ്. കേരളത്തില്‍ ഉറൂസുകള്‍ നടത്തപ്പെടുന്ന കേന്ദ്രങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം സ്ഥലങ്ങളിലേക്കും അവര്‍ ജീവിച്ച മണ്ണുകളിലേക്കും ചേര്‍ത്തുപറയുന്ന പ്രതിഭാസമാണ് കാണാനാവുന്നത്. ഉദാഹരണത്തിന്, പതിനാറാം നൂറ്റാണ്ടില്‍ മലബാറില്‍ ജീവിച്ച്, തന്റെ കാലഘട്ടത്തിലെ ഇസ്‌ലാമിക നവജാഗരണത്തിന് നേതൃത്വം നല്‍കുകയും ആത്മീയ പരിപാലനങ്ങളിലൂടെ പതിനായിരങ്ങളെ ആകര്‍ഷിക്കുകയും ഇന്നാടിന്റെ പ്രാദേശിക ഭരണാധികാരികള്‍ക്കൊപ്പം നിന്ന് വൈദേശിക ആധിപത്യത്തിനെതിരേ സമരം നയിക്കുകയും ചെയ്ത മഹാരഥനായിരുന്ന ശംസുദ്ദീന്‍ അബുല്‍ വഫാ ശൈഖ് മുഹമ്മദ് ബിന്‍ അലാഉദ്ദീന്‍(റ) എന്ന വിഖ്യാതന്‍ ജനഹൃദയങ്ങളില്‍ 'ഇടിയങ്ങര ശൈഖ് അവറുകള്‍' ആണ്. പൊന്നാനിയും വെളിയങ്കോടും പെരുമ്പടപ്പും പുത്തന്‍പള്ളിയും പാറപ്പള്ളിയും ഉള്ളാളും ബീമാപ്പള്ളിയും മമ്പുറവും മടവൂരുമൊക്കെ നിരുപാധികം പറഞ്ഞാല്‍ കേവലം സ്ഥലപ്പേരുകളല്ല, മറിച്ച് അവിടങ്ങളില്‍ ജീവിച്ച് അതതു പ്രദേശങ്ങളെ വിശ്വവിഖ്യാതമാക്കിയ നിരവധി ചരിത്രപുരുഷന്മാരുടെ ഹൃദയനാമങ്ങള്‍ കൂടിയാണ്. അവരില്ലായിരുന്നുവെങ്കില്‍ അത്തരം നാടുകളുടെ ശ്രുതി അന്നാടിനപ്പുറം പരക്കില്ലായിരുന്നു.


മലയാളത്തിന്റെ ജാതി, മതഭേദങ്ങള്‍ക്കതീതമായ സാംസ്‌കാരിക തനിമയും ഒരുമയും മഹാത്മാക്കള്‍ വഴിയാണ് പുഷ്‌കലമായത്. കാരണം, വിശ്വാസപരമായി അവരോട് യോജിക്കാത്തവര്‍ക്കും അവരുടെ സാന്നിധ്യം മേല്‍വിലാസവും അഭിമാനവും അഭയവും നല്‍കി. മഹാത്മാക്കളുടെ മലയാളമണ്ണിന്റെ സിംഹാസനസ്ഥാനങ്ങളിലൊന്നാണ് തീര്‍ച്ചയായും ഇടിയങ്ങര ശൈഖ്. 1511ല്‍ കോഴിക്കോട്ട് ജനിച്ച് 1559ല്‍ പരലോകം പുല്‍കിയ ചരിത്രപുരുഷനെ സംബന്ധിച്ച് അര്‍ഹിക്കുന്ന ചരിത്രപഠനങ്ങളും ഗവേഷണങ്ങളും ഔദ്യോഗികമായി ഇനിയും സംഭവിച്ചിട്ടില്ല എന്നതാണ് വസ്തുത. സര്‍ക്കാര്‍ തലത്തിലുള്ള ഉന്നത ഗവേഷണ കേന്ദ്രങ്ങളില്‍ പഠനവിധേയമാക്കാന്‍ മാത്രം വൈപുല്യവും വൈവിധ്യവുമുള്ള ജീവിതരേഖകള്‍ ഇടിയങ്ങര ശൈഖിനുണ്ട്. ഇസ്‌ലാമിക നാഗരികതയുടെ കേന്ദ്രങ്ങളില്‍ ഒന്നായിരുന്ന സിറിയയിലെ ഹിംസിലേക്കാണ് അദ്ദേഹത്തിന്റെ വംശാവലി ചെന്നെത്തുന്നത്. മറ്റെല്ലാ വിദേശികളും നാടിനെ കട്ടുമുടിക്കാനാണ് ശ്രമിച്ചതെങ്കില്‍ അറേബ്യയില്‍ നിന്ന് വന്നവര്‍ ഇവിടം ആത്മിയമായും സാംസ്‌കാരികമായും അഭിവൃദ്ധിപ്പെടുത്താനാണ് ശ്രമിച്ചത് എന്നതുകൂടി ഓര്‍ക്കേണ്ടതുണ്ട്. അറബികള്‍ക്കെതിരില്‍ ഇന്ത്യക്കാര്‍ക്ക് ഒരിക്കലും യുദ്ധം ചെയ്യേണ്ടി വന്നിട്ടില്ല. കാരണം, അവര്‍ക്കിടയില്‍ ഇത്തരം ആത്മജ്ഞാനികള്‍ ഉണ്ടായിരുന്നു. പരിസരപ്രദേശത്തുകാര്‍ മാമുക്കോയ തങ്ങള്‍ എന്ന് സ്‌നേഹാദരപൂര്‍വം വിളിച്ചിരുന്ന മഹാനുഭാവന്‍ കേവലം മതാചാര്യന്‍ മാത്രമായിരുന്നില്ല. പോര്‍ച്ചുഗീസ് അധിനിവേശത്തിനു മുന്നില്‍ വിറങ്ങലിച്ചു നിന്നിരുന്ന കോഴിക്കോട് ഭരണാധികാരിയായ സാമൂതിരിമാര്‍ക്കൊപ്പം നിന്ന് ദേശസ്‌നേഹത്തിന്റെയും പൗരധര്‍മത്തിന്റെയും മാതൃകകള്‍ അദ്ദേഹം കാണിച്ചു. മലബാര്‍ ചരിത്രമെഴുതിയ ഇംഗ്ലീഷുകാരനായ വില്യം ലോഗന്‍ അക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.


എങ്ങും ഇരുട്ടുള്ള ലോകത്ത് വഴിതെറ്റിയ ജനതയ്ക്ക് വെളിച്ചം നല്‍കുക, ചുട്ടുപൊള്ളുന്ന ചുറ്റുവട്ടങ്ങളില്‍ വേദന തിന്ന് ജീവിക്കുന്നവര്‍ക്ക് ശമനമാവുക, ജീവകാരുണ്യത്തിന്റെ കൈവഴികളിലെ പ്രതീക്ഷയാവുക, ഭരണാധികാരികള്‍ക്ക് ദിശാബോധം പകരുന്ന ജനകീയ നേതാവാകുക തുടങ്ങിയ അനേകം വ്യക്തിവിശേഷങ്ങള്‍ അവിടെ കാണാം. അക്കാലത്തു വിദൂരങ്ങളില്‍ നിന്നും സത്യാന്വേഷികള്‍ ഇടിയങ്ങരയിലേക്ക് യാത്രകള്‍ തിരിച്ചിരുന്നു. ഒരു മഹാത്മാവിന്റെ പദവിയുടെ ഔന്നത്യം സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ ഒരെളുപ്പ വഴിയേ ഉള്ളൂ. മറ്റൊരു മഹാത്മാവ് എങ്ങനെയാണ് പ്രസ്തുത വ്യക്തിത്വത്തെ സമീപിക്കുന്നത് എന്നു നിരീക്ഷിക്കലാണത്.


കേരളം ദര്‍ശിച്ച ഏറ്റവും പ്രഗത്ഭനായ ആത്മീയ നേതാവ് മമ്പുറം സയ്യിദ് അലവി തങ്ങള്‍ ഇടിയങ്ങരയില്‍ സന്ദര്‍ശനത്തിനു എത്താറുണ്ടായിരുന്നു. കിലോമീറ്ററുകള്‍ക്കപ്പുറം കല്ലായിക്കടവ് മുതല്‍ ഇടിയങ്ങര ശൈഖ് പള്ളി വരെ പാദരക്ഷകളഴിച്ചായിരുന്നുവത്രെ വരാറുണ്ടായിരുന്നത്. നമ്മുടെ കാലഘട്ടത്തിന്റെ മഹാഗുരു ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തിപരവും പ്രാസ്ഥാനികവുമായ പ്രധാന കാര്യങ്ങളിലെ നിലപാട് സ്വീകരിച്ചിരുന്നത് ഇടിയങ്ങര സന്ദര്‍ശിച്ച് സമ്മതം വാങ്ങിയതിനു ശേഷമായിരുന്നുവെന്നത് അനുഭവമാണ്. സമസ്തയുടെ മഹാസമ്മേളനങ്ങള്‍ക്ക് പുറപ്പെടാന്‍ നേരം ശംസുല്‍ ഉലമ സമ്മതം തേടി ഇടിയങ്ങരയെത്തുമായിരുന്നു.


ഇപ്പോഴാ പുണ്യസവിധം ചരിത്രത്തിലെ നിര്‍ണായകമായ മറ്റൊരു ഘട്ടം പിന്നിടുകയാണ്. ഇടിയങ്ങര ശൈഖ് പള്ളിയും മഖാമും ദാറുസ്സലാം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജും അത്യാധുനികമായ പശ്ചാത്തല സൗകര്യങ്ങളിലേക്ക് വളര്‍ന്നിരിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ എത്തിച്ചേരുന്ന ഒരിടം, അപ്പവാണിഭ നേര്‍ച്ചയോടനുബന്ധിച്ച് ആയിരങ്ങള്‍ ഒഴുകുന്ന പുണ്യകേന്ദ്രം അത്യാധുനികമായി പുനര്‍നിര്‍മിച്ചിരിക്കുകയാണിപ്പോള്‍. തെന്നിന്ത്യയിലെ അത്യുന്നത ഇസ്‌ലാമിക പഠന പ്രബോധന സ്ഥാപന ശൃംഖലകള്‍ക്കു നേതൃത്വം നല്‍കുന്ന നന്തി ദാറുസ്സലാം അറബിക് കോളജ് കമ്മിറ്റിക്ക് ശൈഖ് പള്ളിയുടെ മുതവല്ലി സ്ഥാനം ലഭിക്കുന്നത് 1978ലാണ്. കേരള വഖ്ഫ് ബോര്‍ഡിന്റെ അംഗീകാരത്തോടെ രജിസ്‌ട്രേഷന്‍ ചെയ്ത സ്ഥാപനം നാല്‍പ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വിപ്ലവാത്മകമായ ഖുര്‍ആനിക വൈജ്ഞാനിക മുന്നേറ്റത്തിനാണ് സാക്ഷ്യംവഹിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  6 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago