സഊദിയിൽ ഒരു കോടി റിയാൽ കള്ളക്കടത്ത് പിടികൂടി; അഞ്ച് വിദേശികൾക്ക് 14 വർഷം തടവ്
റിയാദ്: സഊദിക്ക് പുറത്തേക്ക് ഒരു കോടി റിയാൽ കടത്താനുള്ള ശ്രമം അധികൃതർ പിടികൂടി. സംഭവത്തിൽ പിടിയിലായ അഞ്ചു വിദേശികൾക്ക് പതിനാല് വര്ഷം തടവ് വിധിച്ചു. പ്രതികൾ എൺപതിനായിരം റിയാൽ പിഴയടക്കണമെന്നും ശിക്ഷ കാലാവധിക്ക് ശേഷം രാജ്യത്തേക്ക് പൂർണ്ണ പ്രവേശന വിലക്കേർപ്പെടുത്തി നാട് കടത്തണമെന്നും ശിക്ഷ വിധിയിൽ പറയുന്നുണ്ട്. രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച ഒരു കോടി റിയാലും കടത്താൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുക്കാനും ഉത്തരവുണ്ട്.
മിഠായി ബോക്സുകൾ, വസ്ത്രങ്ങളിലെ രഹസ്യ പോക്കറ്റുകൾ, ട്രാവൽ ബാഗുകൾ എന്നിവ ഉപയോഗിച്ചാണ് പ്രതികൾ ഇത്രയും വലിയ തുക കടത്താൻ ശ്രമം നടത്തിയത്. വിമാനത്താവളങ്ങൾ വഴി രാജ്യത്തിന് പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് വിവിധ രാജ്യക്കാരായ ഇവർ പിടിയിലാകരുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. അനധികൃതമായി ലഭിച്ച പണമാണിതെന്നാണ് കണ്ടെത്തൽ.
വിദേശത്ത് കള്ളക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട നാല് ക്രിമിനൽ കേസുകളിൽ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വകുപ്പ് അന്വേഷണം പൂർത്തിയാക്കിയതായും അനധികൃതമായി ലഭിച്ച പണം സഊദിക്ക് പുറത്തേക്ക് കടത്താനായി കൈവശം വയ്ക്കുക, അനധികൃതമായി കടത്തുന്ന എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ വെളുത്തിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."