HOME
DETAILS

സഊദിയിൽ ടൂറിസത്തിന് മറ്റൊരു കുതിപ്പ്; അസീർ മേഖലയിൽ സൗദ ഡവലപ്മെന്റ് കമ്പനി പ്രഖ്യാപിച്ചു

  
backup
February 25 2021 | 05:02 AM

saudi-arabia-announces-launch-of-soudah-development-company-2021-feb

     റിയാദ്: സഊദിയിൽ ടൂറിസം വികസനത്തിന് മറ്റൊരു കുതിപ്പേകി പുതിയ കമ്പനി പ്രഖ്യാപിച്ചു. ടൂറിസത്തിന് ഏറെ സാധ്യതയുള്ള രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ അസീർ മേഖലയുമായി ബന്ധിപ്പിപ്പിച്ചാണ് സൗദ എന്ന പേരിൽ പുതിയ കമ്പനി രൂപീകരിക്കുന്നത്. സഊദി കിരീടവകാശിയും പ്രതിരോധ മന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് അസീർ പ്രവിശ്യക്കായി സൗദ ഡവലപ്മെന്റ് കമ്പനി (എസ്‌ഡിസി) പ്രഖ്യാപിച്ചത്. ഏറെ ആകർഷണീയമായ മലഞ്ചെരിവുകളും കാലാവസ്ഥയുമുള്ള ഈ മേഖല കൂടുതൽ ടൂറിസം സാധ്യതയുള്ള പ്രദേശമാണ്. പ്രതിവർഷം രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കാനും 2030 ഓടെ 8,000 നേരിട്ടുള്ളതും, പരോക്ഷവുമായ സ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കമ്പനി ലക്ഷ്യമിടുന്നു

പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള പുതിയ കമ്പനി സാംസ്കാരിക അനുഭവങ്ങളുള്ള ഒരു ആഡംബര പർവത ടൂറിസ ലക്ഷ്യസ്ഥാനത്തിന്റെ വികസനത്തിന് നേതൃത്വം നൽകും. പ്രാദേശിക, ദേശീയ സമ്പദ്‌വ്യവസ്ഥകളെ ശാക്തീകരിക്കുന്ന പ്രകൃതി ആസ്തികളുടെ ആഘോഷമായിരിക്കുമിവിടം ഇനി. സഊദി വിഷൻ 2030 അഭിലാഷങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായി ആരംഭിച്ച സൗദ കമ്പനി, സൗദയിലും റിജാൽ അൽമ ഗവർണറേറ്റിലും സന്ദർശക അനുഭവം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് 11 ബില്യൺ (3 ബില്യൺ ഡോളർ) അടിസ്ഥാന, ടൂറിസം പദ്ധതികളിലായി നിക്ഷേപിക്കും. 2,700 ഹോട്ടൽ മുറികൾ, 1,300 റെസിഡൻഷ്യൽ യൂണിറ്റുകൾ, 30 വാണിജ്യ, വിനോദ ആകർഷണങ്ങൾ എന്നിവ ഉൾപ്പെടുന്ന വികസന പദ്ധതികളാണ് ഇവിടെ വരുന്നത്. 2030 ഓടെ രാജ്യത്തിന്റെ മൊത്തം ജിഡിപിയിലേക്ക് 29 ബില്ല്യൺ റിയാൽ സംഭാവന ചെയ്യുന്ന തരത്തിൽ താമസക്കാർക്കും സന്ദർശകർക്കും വേണ്ടി സൗദയെയും റിജാൽ അൽമയെയും സുസ്ഥിര ലക്ഷ്യസ്ഥാനമായി വികസിപ്പിക്കുകയാണ് സൗദ ഡവലപ്മെന്റ് കമ്പനി ലക്ഷ്യമിടുന്നത്.

     പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം കുറഞ്ഞത് 150 ബില്യൺ റിയാൽ ഫണ്ട് നിക്ഷേപിക്കുകയും 2030 ഓടെ മാനേജ്മെൻറിന് കീഴിലുള്ള ആസ്തികൾ 7 ട്രില്യൺ സഊദി റിയാലിലേക്ക് ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. പുതിയ പ്രഖ്യാപനം സഊദി അറേബ്യയുടെ അഭിലാഷമായ ടൂറിസം ലക്ഷ്യങ്ങൾക്ക് മറ്റൊരു മാനം നൽകുകയും ചെങ്കടൽ തീരത്തും തലസ്ഥാന നഗരമായ റിയാദിനും ചുറ്റുമുള്ള ടൂറിസം ലക്ഷ്യ സ്ഥാനങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago