HOME
DETAILS
MAL
സഊദിയിൽ കൊവിഡ് രോഗികളിൽ ഇന്നും വർധനവ്; ഇന്ന് 308 രോഗമുക്തി, 356 രോഗബാധ, 5 മരണം
backup
February 25 2021 | 12:02 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 308 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5 രോഗികൾ മരണപ്പെടുകയും 356 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 2,574 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 473 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. രോഗ ബാധിതരുടെ എണ്ണം തുടർച്ചയായി അഞ്ചാം ദിവസവും വീണ്ടും വർധിച്ചിട്ടുണ്ട്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,480 ആയും വൈറസ് ബാധിതർ 376,377 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 308 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 367,323 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."