HOME
DETAILS

ഒരു വൃദ്ധന്‍ പാര്‍പ്പ്

  
backup
February 27 2022 | 08:02 AM

5634563-2-2


ഈ കഥയിലാകെ ജീവിച്ചിരിപ്പുള്ളത് ഏലിയാസ് എന്നു പേരുള്ള നിസ്സഹായനും നിരാലംബനുമായ ഒരു മനുഷ്യന്‍ മാത്രമാണ്. അറുപതിനോടടുത്ത് അയാള്‍ക്ക് പ്രായം കാണും. പ്രിയപ്പെട്ടവര്‍ അയാളെ ഏലി എന്നു പുന്നാരിച്ചും അല്ലാത്തവര്‍ ഏലിയാസ് എന്നുമാണ് വിളിച്ചിരുന്നത്. ഏലി എന്നു വിളിക്കുന്നവരോട് അയാള്‍ക്ക് പ്രത്യേക മമതയോ ഏലിയാസ് എന്നു വിളിക്കുന്നവരോട് അയാള്‍ക്ക് വെറുപ്പോ ഉണ്ടായിരുന്നില്ല.


അയാള്‍ നന്മയുടെ പക്ഷം ചേര്‍ന്നു മാത്രമാണ് നടന്നിരുന്നത്. അത് അയാള്‍ക്ക് ദൈവഭയം ഉണ്ടായിരുന്നതു കൊണ്ടാകാം. എന്നാലും സങ്കടങ്ങളുടെ ഈറന്‍ ഏലിയുടെ ജീവിതത്തില്‍ നിന്നൊഴിഞ്ഞിരുന്നില്ല. നല്ല മനുഷ്യര്‍ക്ക് എന്തിനാകും ദൈവം അവന്റെ സങ്കടഭാരങ്ങളെ വര്‍ധിപ്പിക്കു
ന്നത് എന്നൊരു ആധിയും സ്വന്തം അനുഭവത്തെ മുന്‍നിര്‍ത്തി ഏലിക്കുണ്ടായിരുന്നു. ദുഷിച്ചു നടക്കുന്ന എത്രയോ മനുഷ്യര്‍ക്കാണ് ദൈവം നല്ല സന്താനങ്ങളെ കൊടുക്കുന്നത്. ആര്‍ഭാടങ്ങളെ കൊടുക്കുന്നത്. എന്നാലവര്‍ ദൈവത്തെ ഓര്‍ക്കാറുണ്ടോ? ഇല്ല. ഇനി എപ്പോഴെങ്കിലും ദൈവത്തെ ഓര്‍ത്തെന്നു തന്നെയിരിക്കട്ടെ അത് ആത്മാര്‍ഥവുമാകില്ല. എന്നിട്ടുമവര്‍ അല്ലലില്ലാതെ ജീവിക്കുന്നു. സങ്കടമുള്ളവരെ ദൈവമിങ്ങനെ നിലനിര്‍ത്തുന്നത് അവനെ എപ്പോഴും ഓര്‍ക്കാനാവും. സങ്കടമുള്ളവന്റെ ദൈവഓര്‍മ ആത്മാര്‍ഥമാണ്. അവന്‍ പിന്നെയവന്റെ ജീവിതനിമിഷങ്ങളില്‍ ദൈവത്തെയല്ലാതെ ആരെയാ ഓര്‍ക്കുക അല്ലേ?


ശാന്തി എന്നു പേരുള്ള ഭാര്യയും ഏലിക്കുണ്ടായിരുന്നു. ശാന്തി അശാന്തിയുടെ നരകമാണ് ഏലിക്കായി പടച്ചത്. അവരെപ്പോഴും അയാളുടെ കേള്‍വികളിലേക്ക് പരാതികളും പരിഭവങ്ങളും മാത്രം വിസര്‍ജിച്ചു. അവസാനം ഏലി അവരെ അവരുടെ വീട്ടില്‍ കൊണ്ടുപോയി നിര്‍ത്തി.
പാചകത്തിലൊന്നും നിപുണനല്ലെങ്കിലും ഏലി അറിയുന്ന രീതിയിലതു നിര്‍വഹിക്കുന്നു. വെന്ത ചോറു തിന്നാലും ഉപ്പ് കുറഞ്ഞ കറി കഴിച്ചാലും വേണ്ടില്ല ശാന്തമായ ഒരു അന്തരീക്ഷമുണ്ടല്ലോ ഏലിയുടെ പാര്‍പ്പിടത്തിലിപ്പോള്‍.


ഒരു മനുഷ്യായുസ്സിലെ ഏറ്റവും ദുരിതംപിടിച്ച കാലമെന്നു പറയുന്നത് ജോലിയില്‍ നിന്നു രാജിയായിട്ടുള്ള കാലമാണ്. വീട്ടില്‍ പ്രവര്‍ത്തനരഹിതമായ ഒരു യന്ത്രം മാതിരി. ഈ സമയത്താണ് ശാന്തി അയാള്‍ക്കുമേല്‍ അശാന്തിയുടെ കൊടുങ്കാറ്റായത്. അപ്പോഴൊക്കെ അയാള്‍ നിശബ്ദതയുടെ പുതപ്പ് പുതച്ചിരുന്നു. അല്ലാതെന്താണ് നിസ്സഹായനും നിരാലംബനുമായ ഏലി ചെയ്യുക? ഒരു മകളുള്ളതാണെങ്കില്‍ ദിക്ക് തെറ്റി നടക്കുകയാണ്. അങ്ങനെ ഒരെണ്ണം ഉണ്ടായതും ഖേദമായി. ശാന്തിയെ പോലെ തന്നെ അവള്‍ക്കും നന്‍മയും സ്‌നേഹവും ക്ഷമയുമൊന്നുമില്ല.
തൊട്ടതിനും പിടിച്ചതിനുമൊക്കെ അവള്‍ക്കും ശുണ്ഠിയാണ്. അതുകൊണ്ടവളെയും തിരക്കിയില്ല. പുകഞ്ഞ കൊള്ളി പുരയ്ക്ക് പുറത്തെന്നല്ലേ. അതു മാതിരിയായി അവള്‍. ഇപ്പോള്‍ മുറ്റത്തെ ഉറുമ്പുകളുടെ ജാഥയോ അവയുടെ അച്ചടക്കമോ ശാന്തി നട്ടുനനച്ചു വളര്‍ത്തിയ നടുതലകള്‍ക്ക് മേല്‍കാറ്റു വന്നതിന്റെ പൂക്കള്‍ അലങ്കരിക്കുന്ന ശിരസ്സുകളെ കാറ്റിലാട്ടുന്നതും നോക്കിയിരിക്കും. നേരം പോകേണ്ടേ.
ഇടയ്ക്ക് ചെടികള്‍ക്ക് ദാഹിക്കുന്നുവെന്നു തോന്നുമ്പോള്‍ ഏലി അതിന്റെയൊക്കെ ചുവട്ടില്‍ വെള്ളമൊഴിക്കും. ദാഹാര്‍ത്തരായ മനുഷ്യരെ പോലെ ആ ചെടികള്‍ അപ്പോള്‍ തന്നെ ആ ജലം കുടിക്കും. അത് കാണേ ഏലി അനുഭവിക്കുന്ന ആനന്ദം, അത് അയാള്‍ക്കും ദൈവത്തിനുമേ


അറിയൂ. ശാന്തിയുടെ പയ്യാരംപറച്ചിലുകളുടെ അസഹ്യതയില്‍ ഏലി തൊഴില്‍ തെണ്ടി വേണ്ടപ്പെട്ടവരോടൊക്കെ. റിട്ടയര്‍മെന്റ് കഴിഞ്ഞതാണെന്ന് പറഞ്ഞപ്പോള്‍ അവരൊക്കെ കൈയൊഴിഞ്ഞു. ഏലിക്ക് കള്ളന്മാരെ പേടിയാണെങ്കിലും വാച്ച്‌മേന്റെ പണിക്കു വരെ ശ്രമിച്ചു. അപ്പോഴും പ്രായം തടസ്സമായി നിന്നു.
ആരാന്റെ ആഹാരം കഴിച്ച് ആയുസ്സ് കഴിക്കാമെന്ന വ്യാമോഹമൊന്നും ഏലിക്കില്ല. ഉയിരുള്ള കാലത്തോളം അധ്വാനിച്ചു തിന്നാന്‍ തന്നെയാണ് ഏലിയുടെ തീരുമാനം. അല്ലെങ്കിലും സ്വന്തമായി അധ്വാനിച്ചു തിന്നുന്ന ഭക്ഷണത്തിന്റെ രുചി മറ്റൊരു ഭക്ഷണത്തിനുമുണ്ടാകില്ലല്ലോ.


കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഏലിയിപ്പോള്‍ മരണത്തെ ആഗ്രഹിക്കുന്നു. മരണത്തെ ആഗ്രഹിക്കരുതെന്നു വേദത്തില്‍ പറയുന്നുണ്ടെങ്കിലും ഏലി മരണത്തെ ആഗ്രഹിക്കുന്നു. ഈയടുത്താണ് ഏലിയുടെ ഒരനിയനെ ജീവിച്ചു കൊതിതീര്‍ന്നിട്ടില്ലാത്ത പ്രായത്തില്‍ ദൈവം തിരികെ വിളിച്ചത്. എന്നിട്ടും അയാള്‍ തനിക്ക് പ്രിയപ്പെട്ടവര്‍ക്കിടയില്‍ മരണാതീതനായി ജീവിച്ചിരിക്കുന്നു. ഏലിയാകട്ടെ ജീവിച്ചുകൊണ്ടു മരിക്കുന്നു.


ഈ മരണവാഞ്ഛയുള്ളത് കൊണ്ടാകും നിര്യാതരായെന്ന കോളം അയാളേതു വര്‍ത്തമാനപത്രത്തിലും ആദ്യം വായിക്കുന്നതും മരണമായവരുടെ മുഖത്തേക്ക് അസൂയയോടെ നോക്കുന്നതും.
ഈ കഥ നമുക്കിവിടെ നിര്‍ത്താമല്ലേ? കാരണം ഏലി കഥയില്‍ ഇടപെടുന്നു. അതുകൊണ്ടിനിയൊരു ചുവടു പോലുമീ കഥ മുന്നോട്ടുപോകില്ല. ഒരാളുടെ സ്വകാര്യ ജീവിതത്തെ പരസ്യമാക്കുന്നതിലുമില്ലേ പരിധിയൊക്കെയെന്നാ ഏലി ചോദിക്കുന്നത്. അയാള്‍ പറയുന്നതിലുമില്ലേ വായനക്കാരാ കാര്യം. ഈ കഥ എഴുതുന്നയാളാകട്ടെ ജീവിതത്തിലിന്നുവരെയൊരു പൊലിസ് സ്റ്റേഷനിലോ കോടതിയിലോ കയറിയിട്ടില്ല. തുമ്മുന്നതിനും മിണ്ടുന്നതിനുമൊക്കെ കേസുംകൂട്ടുമുള്ള നാട്ടില്‍ ഇത്തരം സാഹസികമൊന്നും വേണ്ടെന്നാ കഥാകാരന്റെ സദ്ബുദ്ധി അയാളെ ഉപദേശിക്കുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  12 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago