കൊവിഡ് കാല ശേഷവും 'തവക്കൽന' ആപ് സഊദി ജീവിതത്തിന്റെ ഭാഗമാകും: സിഇഒ
റിയാദ്: കൊവിഡ് കാലത്തേക്ക് പ്രത്യേകമായി തയ്യാറാക്കിയ 'തവക്കൽന' ആപ് സഊദി ജീവിതത്തിന്റെ ഭാഗമാകും. കൊവിഡ് കാല ശേഷവും തവക്കൽന ആപ് നിർബന്ധമായി വരുമെന്ന് തവക്കൽന സിഇഒ തന്നെയാണ് വ്യക്തമാക്കിയത്. അൽ ഇഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"തവക്കൽന" ആപ്ലിക്കേഷന്റെ പ്രവർത്തനം കൊവിഡ് പ്രതിസന്ധിക്ക് ശേഷവും തുടരും അതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ആപ്ലിക്കേഷൻ സമഗ്രമാണെന്നും സ്വദേശിക്കും വിദേശിക്കും സന്ദർശകനും അവരുടെ ദൈനംദിന ജോലികൾ അവസാനിപ്പിക്കാൻ ആവശ്യമായ എല്ലാ സേവനങ്ങളും അതിൽ ഉൾക്കൊള്ളിക്കുമെന്നും 'തവക്കൽന' ആപ് സിസ്റ്റം സിഇഒ എഞ്ചിനീയർ അബ്ദുള്ളാഹ് അൽ ഈസ പറഞ്ഞു.
കൊവിഡ് കാലത്താണ് 'തവക്കൽന' ആപ് പുറത്തിറക്കിയത്. ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന ആപ് ഇല്ലാതെ ഇപ്പോൾ സഊദിയിൽ സർക്കാർ സ്ഥാപനങ്ങളിലും മാളുകൾ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിലും പ്രവേശനം സാധ്യമല്ല. ഒമ്പത് മാസം കൊണ്ട് ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 1.7 കോടി ആയി ഉയർന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."