HOME
DETAILS

വെടിയൊച്ചകള്‍ക്കിടയിലെ ഒരുമിക്കാനുള്ള സമയം

  
backup
February 28 2021 | 01:02 AM

grovasu-2021

വര്‍ഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് എന്താണ് അഭിപ്രായം?

നല്ല കാര്യം. ആ കുടുംബം അതര്‍ഹിക്കുന്നുണ്ട്. ഗവണ്‍മെന്റ് കനിഞ്ഞതല്ല. ഹൈക്കോടതി നിര്‍ദേശം തള്ളിയാല്‍ മാനംപോകും. ഈ സര്‍ക്കാര്‍ വെടിവച്ചുകൊന്ന മറ്റ് എട്ട് മാവോയിസ്റ്റ് രക്തസാക്ഷി കുടുംബങ്ങള്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കണം. ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാനുള്ള മഹാനായ ഒരു വ്യക്തിയുണ്ട്. മണ്‍മറഞ്ഞ കൊണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരാണത്. അദ്ദേഹത്തിന്റെ പങ്ക് ഇക്കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലാകട്ടെ, കേരളത്തില്‍ തന്നെയാകട്ടെ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടായിട്ടില്ല. രാമചന്ദ്രന്‍ നായര്‍ ഒരുപ്രതിഭാസം തന്നെയായിരുന്നു. വര്‍ഗീസിനെ വെടിവച്ചുകൊന്നതിന്റെ പശ്ചാത്താപം ജീവിതത്തിന്റെ അവസാനം വരെ കൊണ്ടു നടന്നയാളായിരുന്നു അദ്ദേഹം. രാമചന്ദ്രന്‍ നായര്‍ എഴുതി എന്നെ ഏല്‍പ്പിച്ച കത്ത് ഈരുപതു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ പുറത്തുവിടുന്നത്. അന്ന് അയാള്‍ എവിടെയുണ്ടെന്നു പോലും എനിക്കറിയില്ലായിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം എത്ത് നിലപാട് എടുക്കും എന്നു ഞാന്‍ 

ഭയന്നതാണ്. കത്ത് നിഷേധിച്ചാല്‍ ഞാന്‍ ഒരു വഞ്ചകനായി തീരും. രണ്ടു ദിവസം കഴിഞ്ഞ് മനോരമ രാമചന്ദ്രന്‍ നായരെ കണ്ടെത്തി വാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷമാണ് ഞാന്‍ നേരാംവണ്ണം ശ്വാസംവിട്ടത്. അന്നുമുതല്‍ കേസ് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അദ്ദേഹം അകമഴിഞ്ഞ സഹകരണം നല്‍കി. പൊലിസ് പിടിയിലായ വര്‍ഗീസിനൊപ്പം കഴിച്ചുകൂട്ടിയ മൂന്നുനാല് മണിക്കൂറില്‍ സംഭവിച്ച അനുഭവം പലരോടുമെന്നതുപോലെ എന്നോടും വിശദീകരിച്ചിട്ടുണ്ട്. മരണത്തിന് മുന്നില്‍ വര്‍ഗീസ് കാണിച്ച ധീരത, അദ്ദേഹത്തിന്റെ ഇച്ഛാശക്തി, നിശ്ചയധാര്‍ഢ്യം അങ്ങനെ എല്ലാമെല്ലാം. കേസില്‍ രാമചന്ദ്രന്‍ നായര്‍ മാത്രമല്ല ഹനീഫയും ഉറച്ചുനിന്നതു കൊണ്ടാണ് കേസിന്റെ ഗതി ഇത്തരമായത്. ഈ സന്ദര്‍ഭത്തില്‍ എനിക്ക് പറയാനുള്ളത് രാമചന്ദ്രന്‍ നായരെ, വര്‍ഗീസിന്റെ കുടുംബവും നീതി ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഓര്‍ക്കണമെന്നാണ്.

 

വര്‍ഗീസുമൊന്നിച്ചുള്ള പ്രവര്‍ത്തന അനുഭവത്തെക്കുറിച്ച്?

കണ്ണൂരില്‍ ഒളിവിലായിരുന്ന വര്‍ഗീസ് കോഴിക്കോട് ഷെല്‍ട്ടറില്‍ എത്തുമ്പോഴാണ് ഞാന്‍ ആദ്യമായി കാണുന്നത്. ഞാന്‍ ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ സഖാക്കളന്ന് കുന്നിക്കല്‍ ഗ്രൂപ്പിലായി

രുന്നു. കുന്നിക്കല്‍ ഗ്രൂപ്പ് വിട്ട ഞങ്ങള്‍ക്കൊപ്പം വര്‍ഗീസും ഉണ്ടായിരുന്നു. തൃശൂരില്‍ വച്ച് കൂടിയ ആ ഗ്രൂപ്പിന്റെ തീരുമാനപ്രകാരമാണ് പാലക്കാട്ടെ കോങ്ങാടും, വയനാട്ടിലെ തിരുനെല്ലി തൃശ്ശലേരി ആക്ഷനുകള്‍ നടക്കുന്നത്. മനുഷ്യരെ മനസിലാക്കാനുള്ള

 

 ഒരു പ്രത്യേക ജൈവസിദ്ധി തന്നെ വര്‍ഗീസിനുണ്ടായിരുന്നു. ഏതു പ്രതിസന്ധിയിലും തളരാതെ ഉചിതമായ തീരുമാനമെടുക്കാനുള്ള പ്രാപ്തി. കൂടെയുള്ള സഖാക്കളിന്മേല്‍ പ്രത്യേക കരുതല്‍ സൂക്ഷിക്കുന്നതും വര്‍ഗീസിന്റെ പ്രത്യേകതയായിരുന്നു. പതിനൊന്ന് പേരാണ് തിരുനെല്ലി- തൃശ്ശലേരി ആക്ഷനില്‍ പങ്കെടുത്തത്. സി.ആര്‍.പി.എഫിന് മുന്നില്‍പ്പെട്ട സംഘം ചിതറി. ഏകനായി കാട്ടിലലഞ്ഞ ഞാന്‍ പൊലിസ് പിടിയിലായ ശേഷമാണ് വര്‍ഗീസിനെ പൊലിസ് വെടിവച്ച് കൊന്നതറിയുന്നത്.

കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനം തകര്‍ന്നുപോകാനുണ്ടായ കാരണത്തെ കുറിച്ച്?

കേരളീയ യുവത്വം ഉയര്‍ത്തെഴുന്നേറ്റ ഒരു കാലഘട്ടമായിരുന്നു എഴുപതുകള്‍. 1968 മുതല്‍ ഞാനതിന്റെ ഭാഗമായിരുന്നെങ്കിലും 77നു ശേഷമാണ് സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നത്. എന്റെ അനുഭവം സംഗ്രഹിച്ചു പറഞ്ഞാല്‍ കേരളീയ യുവത്വം കെ. വേണുവിനെ ഒരു വലിയ പ്രതിഭാശാലിയായി കാണുകയും അദ്ദേഹത്തെ കേന്ദ്രീകരിച്ച് കൊണ്ട് ഒരു വിപ്ലവപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നും അവര്‍ പ്രതീക്ഷിച്ചു. ഒരു വിപ്ലവകാരിക്ക് ആവശ്യമായ വര്‍ഗസമരത്തിലൂടെ നേടിയെടുക്കേണ്ട പ്രായോഗിക അനുഭവങ്ങള്‍ ഒട്ടും ഇല്ലാത്ത ആളായിരുന്നു കെ.വിയും ആ പുതിയ തലമുറയും.

പ്രത്യക്ഷജ്ഞാനവും പരോക്ഷ ജ്ഞാനവും ഒരുപോലെ ആവശ്യമായ വിപ്ലവകാരികള്‍ നയിക്കേണ്ട ജനകീയ പോരാട്ടം പരോക്ഷ ജ്ഞാനം മാത്രമുള്ളവര്‍ക്ക് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. ഇതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം എല്ലാ തരത്തിലും അന്നത്തെ പ്രസ്ഥാനത്തെ തകര്‍ത്തു കളയാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഭരണകൂടത്തിന് ഉണ്ടായിരുന്നു. ബുദ്ധിപരമായ മേന്മയും അവര്‍ക്കായിരുന്നു. വളരെ സമര്‍ഥമായി നക്‌സല്‍ പ്രസ്ഥാനത്തിന്റെ തലപ്പത്ത് തന്നെ ഇന്ത്യന്‍ രഹസ്യ സര്‍വിസ് അവരുടെ ഏജന്റുമാരെ കണ്ടെത്തി. അതുമാത്രമല്ല ഉപരിതലത്ത് അവര്‍ക്ക് ഭൂരിപക്ഷവുമായി. രഹസ്യസര്‍വിസ് ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പ്രസ്ഥാനത്തിനുള്ളില്‍ കണ്ടെത്തിയത് മുഴുവന്‍ സവര്‍ണരായിരുന്നു. ഇന്ത്യന്‍ രഹസ്യ സര്‍വിസ് ഏറെക്കുറെ പൂര്‍ണമായും സവര്‍ണരും സംഘപരിവാര്‍ മനസ്ഥിതിക്കാരുമാണ്. ചാണക്യനാണ് ബുദ്ധിപരമായ അവരുടെ ഗുരു. അവരാണ് കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തെ ചിതറിച്ചുകളഞ്ഞത്. അതുമാത്രമല്ല പിന്നീടവര്‍ കൊച്ചു കൊച്ച് നക്‌സല്‍ ഗ്രൂപ്പുകളെ ഉണ്ടാക്കുകയും ചെയ്തു. ഭാവിയില്‍ മാര്‍ക്‌സിസം, ലെനിനിസം, മാവോ ചിന്തയില്‍ അകൃഷ്ടരാകുന്നവരെ കൂടുവച്ച് പിടിക്കാനായിരുന്നത്. ഇത് ഇവിടെ മാത്രം നടക്കുന്ന കാര്യമല്ല. അമേരിക്കയില്‍ നിന്നു വന്ന ഒരു കമ്യൂണിസ്റ്റുകാരന്‍ അവിടെ മുപ്പത്തിനാല് മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ടെന്നാണ് എന്നോട് പറഞ്ഞത്. അതില്‍ മുപ്പതോളം ഗ്രൂപ്പുകള്‍ സി.ഐ.എ ഉണ്ടാക്കിയിട്ടുള്ളതാണ്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്താല്‍ പ്രചോദരാകുന്നവരെ കൂടുവച്ച് പിടിക്കാനാണിത്. കെ. വേണുവിനെ പോലെയുള്ള ശുദ്ധരായ മനുഷ്യര്‍ക്ക് ഇത് മനസിലാക്കാന്‍ പ്രയാസമാണ്. അതുതന്നെയാണ് കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. വളരെ മുന്‍പു തന്നെ ഞാനിതെല്ലാം ചൂണ്ടിക്കാണിച്ചിരുന്നതാണ്.

ഇന്ത്യന്‍ വിപ്ലവം എങ്ങനെ പൂര്‍ത്തിയാകുമെന്നാണ് വാസുവേട്ടന്റെ അഭിപ്രായം?

യോജിക്കേണ്ടവര്‍ യോജിക്കാതിരുന്നതാണ് ലോകത്തിലെ അധസ്ഥിത വര്‍ഗ പോരാട്ടങ്ങളുടെ പരാജയകാരണമെന്നാണ് മാര്‍ക്‌സിസ്റ്റ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത്. വിപ്ലവ വര്‍ഗങ്ങള്‍ ഏതെന്ന് കണ്ടെത്തുകയും അതിനെ സംയോജിപ്പിക്കുകയും ചെയ്യലാണ് വിപ്ലവകാരികളുടെ പ്രഥമ കടമ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എന്റെ അഭിപ്രായത്തില്‍ ദലിത്-പിന്നോക്ക ന്യൂനപക്ഷ ഐക്യം വിപ്ലവത്തിന്റെ പ്രഥമ പരിഗണനയില്‍ വരണം. മുഖ്യശത്രു അംബേദ്കര്‍ ചൂണ്ടിക്കാണിച്ച സവര്‍ണ പ്രത്യയശാസ്ത്രവും സവര്‍ണ ദൈവങ്ങളും ജാതി സമ്പ്രദായവും സംരക്ഷിച്ചുനിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ സംരക്ഷിച്ചുനിര്‍ത്തുന്ന കോര്‍പ്പറേറ്റുകളും, അവശിഷ്ട ഫ്യൂഡല്‍ സിസ്റ്റവും ഇവയെല്ലാം കൂടി പടച്ചുണ്ടാക്കിയ ഭരണകൂടവുമാണ്. ഈ ഭരണകൂടത്തിനെ മുഖ്യശത്രുവായി കാണുന്ന ഒരു രാഷ്ട്രീയ നേതൃത്വം വളര്‍ന്നു വരണം. നിഷ്പ്രയാസം ഇന്ത്യന്‍ വിപ്ലവം പൂര്‍ത്തിയാകുമെന്ന് ഞാന്‍ കരുതുന്നില്ല. ദീര്‍ഘിച്ചുനില്‍ക്കുന്ന ഒരു പോരാട്ടത്തിന് ഇന്ത്യയിലെ അടിസ്ഥാന വര്‍ഗം തുനിഞ്ഞിറങ്ങേണ്ടതുണ്ട്. നേതൃത്വം ആരുടെ കൈയില്‍ എന്നത് ഏതു വിപ്ലവത്തെ സംബന്ധിച്ചും അതിപ്രധാനമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സവര്‍ണ നേതൃത്വത്തില്‍ ഇന്ത്യന്‍ വിപ്ലവം മുന്നോട്ട് പോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ദലിത്-പിന്നോക്ക ന്യൂനപക്ഷ ഐക്യത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന ഒരു നേതൃത്വം അത്വാവശ്യമാണെന്നാണ് എന്റെ ദൃഢമായ വിശ്വാസം. നേതൃത്വം അടിസ്ഥാന വര്‍ഗത്തിന്റെ കൈയിലലെങ്കില്‍ വിപ്ലവം വിജയിച്ചാലും ബുദ്ധമതം തകര്‍ന്നതുപോലെ ഇന്ത്യയില്‍ വിപ്ലവഭരണകൂടവും തകര്‍ന്നുപോകും. ഇന്ത്യയുടെ മുഖ്യശത്രുവും അതിന്റെ പ്രത്യയശാസ്ത്രവും അത്രമാത്രം ഭീകരമാണ്.

ഇന്ത്യന്‍ വിപ്ലവം എത്രകാലം കൊണ്ട് പൂര്‍ണമാകും?

ഒരു ജനത അവര്‍ നെഞ്ചേറ്റിയ പ്രത്യയശാസ്ത്രം കൈയൊഴിയാന്‍ കാലമെടുക്കും. ആയിരക്കണക്കിന് വര്‍ഷങ്ങളെക്കൊണ്ട് ഒരു ജനതയെ അംഗീകരിപ്പിച്ചതാണിത്. ഇക്കാര്യം കണക്കിലെടുക്കാതെയാണ് മഹാനായ രക്തസാക്ഷി ചാരുമജുംദ എഴുതപതുകള്‍ ഇന്ത്യന്‍ വിമോചനത്തിന്റെ ദശകമാക്കാന്‍ ആഹ്വാനംചെയ്തത്. ഇന്ത്യന്‍ വിപ്ലവശത്രുക്കളുടെ പ്രധാന ആയുധം ആറ്റംബോംബോ മറ്റു മാരക ആയുധങ്ങളോ അല്ല. ജാതിയും അതിനെ സംരക്ഷിച്ചുനിര്‍ത്തുന്ന പ്രത്യയശാസ്ത്രവുമാണെന്ന് (സംഘ്പരിവാര്‍) ഇന്ത്യന്‍ ജനത തിരിച്ചറിയുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഐക്യ മുന്നണി രൂപംകൊള്ളുകയും ചെയ്തേക്കാം. ചിലപ്പോള്‍ മൂലയില്‍ കിടക്കുന്ന മഴുവെടുത്ത് കാലിലിടുന്ന സ്വഭാവം ഭരണവര്‍ഗങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. അതിന്റെയൊരു ഉദാഹരണമാണ് ഇന്ത്യന്‍ കര്‍ഷക സമരം. ചൈനയുടെ കാര്യത്തില്‍ ഇതാണ് പലരും ദീര്‍ഘദര്‍ശനം ചെയ്തിരുന്നത്. ഭാഗ്യം. നമ്മളും നമ്മുടെ കുഞ്ഞുങ്ങളും തല്‍ക്കാലം രക്ഷപ്പെട്ടു. ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്ന മനുഷ്യരുടെ മൂവായിരത്തോളം കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവെന്ന ഓമനപ്പേരില്‍ പട്ടിണികിടന്ന് മരിക്കുകയാണ്. നമ്മുടെ ഭരണാധികാരികള്‍ സൂപ്പര്‍പവറാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ യുവത്വത്തെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു രാജ്യത്ത് വിപ്ലവം അനിവാര്യമാണെന്ന് ആരും സമ്മതിക്കും. ആയതിന്റെ കാലം നിര്‍ണയിക്കുന്നത് പ്രയാസകരവും വിഡ്ഢിത്തവുമാണ്. ദീര്‍ഘിച്ചുനില്‍ക്കുന്നൊരു പോരാട്ടത്തിന് ഇന്ത്യന്‍ ജനത സജ്ജമാകലാണ് കാതലായ പ്രശ്നം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  12 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  13 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  13 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  13 days ago