സൈന്യത്തിനെതിരേ ശബ്ദിച്ച യു.എന്‍ അംബാസഡറെ മ്യാന്മര് പുറത്താക്കി
നെയ്പിതോ: സൈന്യത്തിനെതിരേ സംസാരിച്ച മ്യാന്മറിന്റെ യു.എന്‍ അംബാസഡറെ പിരിച്ചുവിട്ട് പട്ടാള ഭരണകൂടം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുനഃസ്ഥാപിക്കുന്നത് വരെ മ്യാന്മര് സൈന്യവുമായി ആരും സഹകരിക്കരുതെന്ന് പറഞ്ഞതിനാണ് യു.എന്‍ അംബാസഡര്‍ ക്യാ മോ തുനിനെ പുറത്താക്കിയത്. സൈന്യത്തിന്റെ നടപടിക്ക് പിന്നാലെ യു.എന്‍ പൊതുസഭയില്‍ ഏറെ വൈകാരികമായ പ്രസംഗമാണ് മോ തുന്‍ നടത്തിയത്.
രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യണമെന്നും സൈന്യത്തെ അധികാരത്തില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം തുനിനെ സൈന്യം പുറത്താക്കിയെങ്കിലും പട്ടാള ഭരണകൂടത്തെ യു.എന്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പു സ്വീകരിച്ചിട്ടില്ലെന്ന് യു.എന്‍ അറിയിച്ചു. അതിനാല്‍ അദ്ദേഹം മ്യാന്മര് അംബാസഡറായി തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."