‘ബാച്ച് കെയർ 93’ ചാരിറ്റിക്ക് തുടക്കമായി
ദുബൈ: 1993 ൽ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ് എസ് എൽ സി പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ‘ബാച്ച് കെയർ 93’ ചാരിറ്റിക്ക് രൂപം നൽകി. നാട്ടിലും, വിദേശങ്ങളിലും മറ്റും ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1993 ബാച്ചിൽ പഠിച്ചിറങ്ങിയ മുഴുവൻ വിദ്യാർത്ഥികളെയും കണ്ടെത്തി 2015 ലാണ് ബാച്ചിന്റെ ആദ്യ വാട്സാപ്പ് കൂട്ടായ്മക്ക് രൂപം നൽകിയത്. 26 വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയവരുടെ ഈ കൂട്ടായ്മ നിരവധി തവണ സ്കൂളിലും, മറ്റു വേദികളിമായി ബാച്ച് സംഗമങ്ങൾ നടത്തിയിരുന്നു.
2015 ൽ ഒരു ബാച്ച് അംഗം മരണപ്പെട്ടതോടെ കുടുംബം അനാഥമായതിനാൽ അവർക്കൊരു തണലായി വലിയൊരു തുക സമാഹരിച്ചുകൊണ്ടായിരുന്നു ബാച്ചിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പല കാരണങ്ങളാലും സാമ്പത്തികമായി പ്രയാസപ്പെടുന്നവരുണ്ടെന്ന് ശ്രദ്ധയിൽപെടുകയും ബാച്ചിലെ നിരാലംബരും, നിർധനരുമായ സഹപാഠികളുടെ ഉന്നമനത്തിനും, ജീവിതത്തിലെ വളരെ അടിസ്ഥാനപരമായ കാര്യങ്ങൾക്ക് സാമ്പത്തികമായും, മാനസികമായും കഴിയുന്ന രീതിയിൽ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘ബാച്ച് കെയർ 93’ എന്ന പേരിൽ ഒരു ചാരിറ്റി കൂട്ടായ്മക്ക് രൂപം നൽകിയത്.
217 അംഗങ്ങളുള്ള ബാച്ചിലെ മുഴുവൻ അംഗങ്ങളുടെയും അഭിപ്രായ നാമ-നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും, അതിൽ നിന്നും ഭാരവാഹികളെ തെരെഞ്ഞെടുക്കയുമായിരുന്നു. യോഗത്തിൽ ‘ബാച്ച് കെയർ 93’ യുടെ 2022-2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുത്തു.
ടി.കെ ശമീൽ (പ്രസിഡന്റ്), ഇ.കെ നഈം
(സെക്രട്ടറി), യാസിം ജാനിഷ് (ട്രഷറർ), ഷായിർ ടി (വൈസ് പ്രസിഡന്റ്), വിജില കാരശ്ശേരി
(ജോയിന്റ് സെക്രട്ടറി), എക്സിക്യൂട്ടിവ് അംഗങ്ങൾ: ഡോ: സൈബിൻ തൃക്കളയൂർ, അബ്ദുല്ല ജസീം, സുനീർ ദുബായ്, ഷമീമ ചേന്ദമംഗല്ലൂർ, അജ്മൽ പാഴൂർ, അനസ് വയനാട്, ആസിഫ് വി. കെ വെസ്റ്റ് ചേന്ദമംഗല്ലൂർ, സൈറാബാനു അരീക്കോട്, ജുനൂബ് കോഴിക്കോട്, സഫീർ എടക്കണ്ടി, ഷബ്‌ന കീഴുപറമ്പ്, സിറാജുദ്ധീൻ പൊറ്റശ്ശേരി, വിനോദ് മണാശ്ശേരി, ഷാദിൽ കാരശ്ശേരി.
നിയമാവലി രൂപപ്പെടുത്തുകയും, ഇത് പ്രകാരം 1993 ൽ എസ് എസ് എൽ സി പഠിച്ചിറങ്ങിയ മുഴുവൻ അംഗങ്ങളും, അവരുടെ മാതാപിതാക്കൾ, അംഗങ്ങളുടെ മക്കളുമായിരിക്കും ‘ബാച്ച് കെയർ 93’ ചാരിറ്റിയുടെ ഗുണഭോക്താക്കൾ.
221 അംഗങ്ങളുണ്ടായിരുന്ന ബാച്ചിൽ നിന്നും കബീർ പൂളക്കൽ, അസദുള്ള സി.ടി, സാദിഖ്, യാസർ പി.കെ എന്നീ നാല് ബാച്ച് അംഗങ്ങൾ ജീവിച്ചു കൊതിതീരും മുമ്പേ വിട്ടു പിരിഞ്ഞു. 15 ലക്ഷത്തോളം രൂപയാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി കമ്മിറ്റി ഇതുവരെ ചിലവഴിച്ചത്. യോഗത്തിൽ ഡോ:സൈബിൻ, വിനോദ്, അജ്മൽ, സുനീർ, ഷാദിൽ, അനസ്, ജുനൂബ്, വിജില, സഫീർ, ജസീം, ഷബ്‌ന, ഷായിർ എന്നിവർ സംസാരിച്ചു. ജാനിഷ് സ്വാഗതവും, നഈം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."