പി. ജയരാജനെ മാറ്റി പിണറായി വന്നു; പി.ജെ ആര്‍മി ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും മാറ്റി
കണ്ണൂര്‍: പി.ജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ ചിത്രം മുഖ്യമന്ത്രിയുടേതാക്കി മാറ്റി. സി.പി.എം സംസ്ഥാനസമിതി അംഗം പി. ജയരാജനു സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചതിനിടയിലാണ് പേജിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയത്.
ക്യാപ്റ്റനെന്ന അടിക്കുറിപ്പുള്ള പിണറായി വിജയന്റേതാണ് പുതിയ പ്രൊഫൈല്‍ ചിത്രം. കവര്‍ചിത്രം പി. ജയരാജന്റെ തന്നെയായിരുന്നു. പിന്നീട് പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ഉറപ്പാണ് എല്‍.ഡി.എഫ് എന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യവാക്യവും ചേര്‍ത്ത ചിത്രമാക്കി മാറ്റി.
പി. ജയരാജനു നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ അദ്ദേഹത്തിന് അനുകൂലമായ കുറിപ്പുകള്‍ പി.ജെ ആര്‍മി ഫെയ്‌സ്ബുക്ക് പേജിലൂടെയും പുറത്തുവന്നിരുന്നു.
പി.ജെ ആര്‍മി എന്ന പേരില്‍ തന്റെ ഫോട്ടോയടക്കം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കു താനുമായി ബന്ധമില്ലെന്നും നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും പി. ജയരാജനും ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രചാരണങ്ങളില്‍നിന്ന് പാര്‍ട്ടി ബന്ധുക്കള്‍ വിട്ടു നില്‍ക്കണമെന്നായിരുന്നു പി ജയരാജന്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."