ഒളിംപിക്സ് ബാഡ്മിന്റണ്‍: പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ സിന്ധുവിന് വെള്ളി
റിയോ ഡി ജനീറോ: ആവേശത്തിന്റെയും ആശങ്കയുടേയും നിമിഷങ്ങളിലൂടെ കടന്നുപോയ ഒളിംപിക്സ് ബാഡ്മിന്റണ്‍ മത്സരത്തിനൊടുവില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വെള്ളി മെഡല്‍. ലോക ഒന്നാം നമ്പര്‍ താരത്തെ വിറപ്പിച്ച് സിന്ധു പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും അവസാന നിമിഷം കീഴടങ്ങുകയായിരുന്നു.
മൂന്നു ഗെയിം നീണ്ടുനിന്ന മല്‍സരത്തില്‍ ആദ്യ രണ്ടു ഗെയിമുകള്‍ ഒരോന്നു വീതം സ്വന്തമാക്കി തുല്യത പാലിച്ച മല്‍സരത്തില്‍ നിര്‍ണായകമായ മൂന്നാം ഗെയിം സ്വന്തമാക്കിയാണ് സ്പെയിനിന്റെ കരോലിന സ്വര്‍ണം സ്വന്തമാക്കിയത്. സ്കോര്‍: 21-19, 12-21, 15-21.
സെമിയില്‍ ജപ്പാന് താരം നോസോമി ഒകുഹാരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ഫൈനല്‍ തുടങ്ങിയതുമുതല്‍ കരോലിനും സിന്ധുവും ഇഞ്ചോടിച്ച് പോരാട്ടമാണ് കാഴ്ചവച്ചത്. മല്‍സരത്തിന്റെ ആദ്യ ഗെയിം ഇരുവരും ഒന്നിനൊന്ന മികച്ച പ്രകടനമാണ് പുറത്തെടുത്ത്. എന്നാല്‍, കൂടുതല്‍ നീക്കങ്ങള്‍ക്ക് കരോലിനയെ സമ്മതിപ്പിക്കാതെ ആദ്യ ഗെയിം സ്വന്തമാക്കികൊണ്ട് പ്രതിരോധം സൃഷ്ടിച്ചെങ്കിലും രണ്ടാം ഗെയിം കരോലിനിനൊപ്പമായിരുന്നു.
പ്രതിരോധം സൃഷ്ടിച്ചെങ്കിലും രണ്ടാം ഗെയിം കരോലിനിനൊപ്പമായിരുന്നു. മൂന്നാം ഗെയിമിലും ആദ്യം മുതല്‍ ലീഡ് നിലനിര്‍ത്തിയ കരോലിനയെ ഇടയ്ക്ക് വിറപ്പിച്ചെങ്കിലും അവസാന നിമിഷം സിന്ധു പതറിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."