ഈ വെള്ളി നമ്മുടെ സ്വര്‍ണമാണ്
നമ്മള്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതിലുള്ള നിരാശയിലാണ് ഇന്ത്യന്‍ ക്യാംപ് മുഴുവന്‍. കഴിഞ്ഞ ദിവസം സാക്ഷിക്ക് അപ്രതീക്ഷിതമായി ലഭിച്ച മെഡലിനു പിന്നാലെയായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. ലോക ഒന്നാം നമ്പര്‍ താരത്തിനെതിരായിരുന്നു സിന്ധുവിന്റെ മത്സരമെങ്കിലും പ്രതീക്ഷക്കൊത്തുയരാന്‍ സിന്ധുവിന് സാധിച്ചു. പിന്നീടുള്ള രണ്ട് സെറ്റിനും ശക്തമായി പൊരുതി നോക്കിയെങ്കിലും നമ്മെ ഭാഗ്യം തുണച്ചില്ല.
ഏതായാലും രണ്ടാമത്തെ മെഡല്‍ കൂടി ഇന്ത്യക്ക് ലഭിച്ചതില്‍ എല്ലാവരും സന്തോഷത്തിണിപ്പോള്‍. അത്‌ലറ്റിക്‌സില്‍ കഠിന പരിശീലനമാണ് നമ്മുടെ കുട്ടികള്‍ നടത്തുന്നത്. ബോള്‍ട്ടിന്റെ കൂടെ 400 മീറ്റര്‍ റിലേയില്‍ മത്സരിക്കാനുള്ളതാണ്. മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങള്‍ ഇനി കുറവാണ്. എങ്കിലും വരാനുള്ള മത്സരങ്ങളിലെല്ലാം പൊരുതാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. ലണ്ടന്‍ ഒളിംപിക്‌സിനോളം മെച്ചപ്പെട്ട രീതില്‍ റിയോയില്‍ നമുക്ക് പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. മെഡല്‍ പ്രതീക്ഷയുള്ള എല്ലാ ഇനങ്ങളിലും ഇന്ത്യ നേരത്തെ പുറത്തായത് കനത്ത തിരിച്ചടിയായി.
അപ്രതീക്ഷിതമായി ലഭിച്ച മെഡലാണ് നമുക്ക് സമാധാനിക്കാന്‍ വക നല്‍കുന്നത്. ഇനിയൊരിക്കലും നമ്മുടെ കായിക രംഗം ഇതാവര്‍ത്തിക്കരുത്. നമുക്ക് മികച്ച പദ്ധതികളുണ്ടെങ്കില്‍ ഇനിയും മുന്നേറാന്‍ സാധിക്കും. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന സന്ദീപ് തോമറും പുറത്തായതോടെ ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ മാത്രമാണ് നമുക്ക് ഇനി കാര്യമായ മത്സരങ്ങളുള്ളത്. ഉഷയുടെ കീഴില്‍ പരിശീലനം നടത്തുന്ന ജിസ്‌നയും ഇറങ്ങാനുണ്ട്. മെഡല്‍ പ്രതീക്ഷ ഇല്ലെങ്കിലും സമയം മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. 800 മീറ്റര്‍ മത്സരത്തില്‍ ടിന്റുവും സീസണിലെ തന്റെ മികച്ച സമയം കുറിച്ചിരുന്നു. 400 മീറ്റര്‍ റിലേയില്‍ സെമിയില്‍ പ്രവേശിക്കാനായാല്‍ നമുക്കത് മികച്ച നേട്ടമായിരിക്കും. രണ്ടാം ഹീറ്റ്‌സിലാണ് ടീം മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."