HOME
DETAILS

ദാറുന്നഈം ശാന്തതയിലേക്ക്, കൂടുതൽ സജീവമാകാൻ അൽമൻഹൽ

  
backup
March 08 2022 | 05:03 AM

98654234563-2


ഇരുളിന്റെ കാർമേഘങ്ങൾ എത്രമൂടിക്കെട്ടിയാലും വശ്യമായ പെരുമാറ്റത്തിലൂടെ എല്ലാം വകഞ്ഞുമാറ്റാനുള്ള സൗമ്യതയിൽ പൂമരമായി നിന്ന പാണക്കാട്ടെ ഹൈദരലി തങ്ങൾ ഓർമയായതോടെ രാഷ്ട്രീയ കേരളത്തിന്റെ ചർച്ചാവേദിയും പൊതുസമൂഹത്തിന്റെ ആശ്രയകേന്ദ്രവും ദാറുന്നഈമിൽനിന്ന് അൽമൻഹലിലേക്ക് മാറും.


ഏറെ ശ്രദ്ധ പതിയുന്ന രാഷ്ട്രീയ സമവാക്യങ്ങളും ഒത്തുതീർപ്പുകളും മാത്രമല്ല, സാധാരണ ജനത്തിന് ഏതു സമയത്തും പരിഹാരം തേടി കയറിച്ചെല്ലാൻ കഴിയുന്ന പ്രധാന ഇടമാണ് സയ്യിദ് സാദിഖലി തങ്ങളുടെ വസതിയായ അൽമൻഹലിലേക്ക് മാറുന്നത്. പരിഭവങ്ങളും പരാതികളും പ്രശ്‌നങ്ങളുമടങ്ങുന്ന ഭാരം ഇനി ഇവിടെ ഇറക്കിവയ്ക്കാം.


2009ലാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കുന്നത്. ഇതോടെ 1975 മുതൽ നീണ്ട 34 വർഷം രാഷ്ട്രീയ കേരളം മറക്കാനാവാത്ത നിർണായകമായ നിരവധി തീരുമാനങ്ങളെടുത്ത സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൊടപ്പനക്കൽ തറവാട് പതിയെ ശാന്തതിയിലേക്ക് നീങ്ങുകയും ഹൈദരലി തങ്ങളുടെ വസതിയായ ദാറുന്നഈം സജീവമാകുകയുമായിരുന്നു.


കഴിഞ്ഞ 12 വർഷം ഇടതടവില്ലാതെ ജനം ഒഴുകിയെത്തി പരിഹാരംതേടി മടങ്ങിയ ദാറുന്നഈമും പതിയെ ശാന്തതയിലേക്ക് വഴിമാറുകയാണ്. ഹൈദരലി തങ്ങളുടെ വിയോഗത്തോടെ ഒരാഴ്ച മുസ് ലിം ലീഗിന്റെ ഔദ്യോഗിക പരിപാടികളൊന്നുമുണ്ടാകില്ല. ഇതിനുശേഷം അൽമൻഹൽ ഇനി ഹരിത രാഷ്ട്രീയത്തിന്റെയും എല്ലാ വിഭാഗം ജനങ്ങളുടെയും ആശാകേന്ദ്രമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago