മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പുകളുടെ ചെലവ് കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് ഈടാക്കണമെന്ന് എ.പി അബ്ദുല്ലക്കുട്ടി
മലപ്പുറം: മലപ്പുറത്തെ രണ്ട് ഉപതെരഞ്ഞെടുപ്പുകളുടെയും ചെലവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ നിന്ന് ഈടാക്കണമെന്ന് മണ്ഡലം എന്‍.ഡിഎ സ്ഥാനാര്‍ഥി എ.പി അബ്ദുല്ലക്കുട്ടി. ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറവും കേരളവും ദേശീയ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കണം.
കേരളത്തിലെ പെട്രോള്‍ വിലവര്‍ധനവിന് ഉത്തരവാദികള്‍ പിണറായി വിജയനും തോമസ് ഐസകുമാണെന്നും മോദിയുടെ ഭരണം മുന്നേറുമ്പോള്‍ പെട്രോള്‍ മാഫിയയെ നിലക്ക് നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോള്‍ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ പറഞ്ഞപ്പോള്‍ കേരളം എതിര്‍ത്തിരുന്നു. ഞാന്‍ മാഹിയില്‍ നിന്നും ഡീസല്‍ അടിച്ചതുകൊണ്ടുതന്നെ അഞ്ചുരൂപ കുറവാണ്. പെട്രോള്‍ വിലയെക്കുറിച്ച് കോണ്‍ഗ്രസ് പണ്ട് ചെയ്തതുപോലെ ആഗോള പ്രതിഭാസമെന്ന് പറഞ്ഞ് കയ്യൊഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ഉപ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി വി.പി സാനു മത്സരിക്കും. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."