HOME
DETAILS

ചിത്രം വെള്ളിയാഴ്ചയോടെ തെളിയും: തിരഞ്ഞെടുപ്പു ചൂടില്‍ ഉരുകാന്‍ കേരളം; ഉമ്മന്‍ ചാണ്ടി നേമത്തേക്ക്: തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടു

  
backup
March 11 2021 | 17:03 PM

election-kerala-1234

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പു ചൂടില്‍ ഉരുകും. കടുത്ത ചൂടിനോടൊപ്പം തിരഞ്ഞെടുപ്പു ചൂടുകൂടിയാകുമ്പോള്‍ വീണ്ടും ശക്തമായ മത്സരങ്ങള്‍ക്കാണ് വേദിയുണരുക. യു.ഡി.എഫിനും എല്‍.ഡി.എഫിനും അഭിമാനപോരാട്ടമാണ്. എന്‍.ഡി.എ സഖ്യവും ഇത്തവണ കരുത്തുകാട്ടാന്‍ പ്രമുഖ സ്ഥാനാര്‍ഥികളെതന്നെ ഇറക്കുകയാണ്.
അതേ സമയം കഴിഞ്ഞ തവണ താമരവിരിഞ്ഞ നേമത്ത് ഇത്തവണ ആധിപത്യം ഉറപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയെ ഇവിടെ ഇറക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന ശക്തമായിരിക്കുകയാണ്. മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഹൈക്കമാന്‍ഡ് വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയാറായെന്ന വാര്‍ത്തകള്‍ പുറത്തുവന്നു കഴിഞ്ഞു. എന്നാല്‍ ഇതിനെ ഉമ്മന്‍ ചാണ്ടി തള്ളിയെങ്കിലും രമേശ് ചെന്നിത്തലനിരാകരിച്ചിട്ടില്ല. മത്സരിക്കാന്‍ സന്നദ്ധതമയറിയിച്ചു എന്നാണ് വാര്‍ത്തകള്‍. പുതുപ്പള്ളി മാറി മത്സരിക്കാന്‍ വിമുഖത അറിയിച്ചെങ്കിലും സംസ്ഥാന നേതാവ് തന്നെ മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിന് ഉമ്മന്‍ ചാണ്ടി വഴങ്ങിയെന്നാണ് സൂചന. അതേ സമയം കഴിഞ്ഞതവണ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ പിടിച്ചാണ് ബി.ജെ.പി ഇവിടെ വിജയിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഐ. ഗ്രൂപ്പ് കടുത്ത സമ്മര്‍ദവുമായി ഉമ്മന്‍ചാണ്ടിക്കു പിന്നാലെയുണ്ട്. നേമത്ത് മത്സരിക്കരുതെന്നാണ് അവരുടെ ആവശ്യം. എന്തായാലും തീരുമാനം ഹൈക്കമാന്‍ഡ് തീരുമാനിക്കും. അതുവരേ കാത്തിരിക്കുക.

അങ്ങനെയെങ്കില്‍ പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. സോണിയാ ഗാന്ധിയുമായി നടത്തുന്ന നാളത്തെ കൂടിക്കാഴ്ചയില്‍ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടി നേമത്ത് എത്തിയേക്കും.

വെള്ളിയാഴ്ച മുതല്‍ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളില്‍ പകല്‍ 11 മുതല്‍ മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്. പത്രികകളുടെ സൂക്ഷ്മപരിശോധന 20ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 22 ആണ്.
പത്രിക ഓണ്‍ലൈനായി തയാറാക്കാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ പോര്‍ട്ടലില്‍ (ൗെ്ശറവമ.ലരശ.ഴീ്.ശി) ലഭ്യമാണ്. ഓണ്‍ലൈനില്‍ തയാറാക്കുന്ന പത്രികയുടെ പ്രിന്റ് എടുത്ത് സമര്‍പ്പിക്കാം. ഓണ്‍ലൈനില്‍ പത്രിക സമര്‍പ്പിക്കാന്‍ സാധ്യമല്ല. സ്ഥാനാര്‍ഥികളുടെ സത്യപ്രസ്താവന ഈ പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്കും കാണാം.
പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം പരമാവധി രണ്ടുപേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. പത്രികാസമര്‍പ്പണത്തിന് എത്തുന്നവര്‍ രണ്ടു വാഹനങ്ങളിലധികം ഉപയോഗിക്കാന്‍ പാടില്ല. പത്രികാസമര്‍പ്പണ സമയത്ത് റോഡ് ഷോ ഉള്‍പ്പെടെ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
സ്ഥാനാര്‍ഥിയും കൂടെ എത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ശാരീരിക അകലം പാലിക്കണം. ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ പത്രികാസമര്‍പ്പണത്തിന് എത്തിയാല്‍ അവര്‍ക്കു കാത്തിരിക്കാന്‍ വേണ്ട സൗകര്യമൊരുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വരണാധികാരികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago