ഉത്തരാഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബി.ജെ.പി- കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടം. എക്‌സിറ്റ് പോളുകള്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം പ്രഖ്യാപിച്ചതെങ്കിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇരു മുന്നണികളും മാറമാറി മുന്നേറുകയാണ്.
എതിര്‍ കക്ഷികളിലെ പടലപ്പിണക്കത്തിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെ പ്രതീക്ഷ വെക്കുന്നത്. 70 അംഗ നിയമസഭയില്‍ 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.
അതേസമയം ഉത്തരാഖണ്ഡില്‍ ബി.ജെ.പി വീണ്ടും മന്ത്രിസഭ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. കോണ്‍ഗ്രസ് ചിത്രത്തില്‍ പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കുള്ളിലെ കലുഷിത സാഹചര്യം മുതലെടുക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് സംസ്ഥാനത്ത് ബി.ജെ.പി അവതരിപ്പിച്ചത്. ആദ്യം ത്രിവേന്ദ്ര സിങ് റാവത്തും രണ്ടാമത് തീരഥ് സിങ് റാവത്തുമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത്. മൂന്നാമതായി വന്ന പുഷ്‌കര്‍ സിങ് ധാമി തുടര്‍ഭരണമുണ്ടാകുമെന്ന പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. എന്നാല്‍, നിലവിലെ 53 ഭരണകക്ഷി എം.എല്‍.എമാരില്‍ 14 പേര്‍ കോണ്‍ഗ്രസ് വിട്ടുവന്നവരാണ്. ഇവരില്‍ പലരും ജയിച്ചാല്‍ ചാഞ്ചാടുന്നവരാണെന്നത് നീക്കങ്ങള്‍ കരുതലോടെയാക്കുന്നുണ്ട്.
മുന്‍ മുഖ്യമന്ത്രി ഹരീഷ് സിങ് റാവത്തിനെ മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് പോരാട്ടം. പാര്‍ട്ടിക്കകത്തെ രൂക്ഷമായ ചേരിപ്പോരുകള്‍ക്കിടെയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുപാര്‍ട്ടികളെയും കൂടാതെ ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്ത് സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."