ദീര്‍ഘകാല ലക്ഷ്യം വെച്ചുള്ള ബജറ്റ്'; ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും ധനമന്ത്രി
തിരുവനന്തപുരം: കേരളത്തിനെ വലിയ വികസനത്തിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വെച്ചുള്ള ബജറ്റാണിതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതും വില വര്‍ധനവിനെ നേരിടാന്‍ സാധിക്കുന്ന നിര്‍ദേശങ്ങളാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ നടപ്പിക്കാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയ ബജറ്റ് ആണ് അവതരിപ്പിക്കുന്നതെന്നം ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പായിരുന്നു മന്ത്രിയുടെ പ്രതികരണം.
രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് എന്നതിനാല്‍ ബജറ്റില്‍ വന്‍പ്രഖ്യാപനങ്ങള്‍ കുറവായിരിക്കും. അതേസമയം, വിവിധ നികുതികള്‍ വര്‍ധിപ്പിച്ചേക്കും. സേവനങ്ങള്‍ക്കുള്ള ഫീസുകളും കൂട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."