HOME
DETAILS
MAL
ഇത് വിപ്ലവം, രാജ്യമാകെ പടരുമെന്ന് കെജ്രിവാൾ
backup
March 11 2022 | 04:03 AM
ന്യൂഡൽഹി
താൻ ഭീകരവാദിയല്ലെന്നും രാജ്യത്തിന്റെ മകനും രാജ്യസ്നേഹിയുമാണെന്നും ജനം വ്യക്തമാക്കിയതാണ് ഈ തെരഞ്ഞെടുപ്പ് വിധിയെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിൽ ആം ആദ്മി പാർട്ടി ചരിത്ര വിജയം നേടിയതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു കെജ്രിവാൾ. പാർട്ടിയുടെ വിജയമെന്നതിലപ്പുറം ഇതൊരു വിപ്ലവമാണ്. ഇത് മാറ്റത്തിന്റെ സമയമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."