HOME
DETAILS
MAL
സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി; പ്രാരംഭപ്രവര്‍ത്തനം തുടങ്ങിയെന്ന് ധനമന്ത്രി
backup
March 11 2022 | 05:03 AM
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി. സില്‍വര്‍ലൈന്‍ പ്രാരംഭപ്രവര്‍ത്തനം തുടങ്ങിയെന്ന് ധനമന്ത്രി വ്യക്തമാക്കി.
കെ റെയില്‍ പദ്ധതിക്കായി 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ചെലവുകള്‍ യഥാര്‍ഥ ചെലവിന് അനുസൃതമായി മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് പ്രോജക്ട് എന്ന ശീര്‍ഷകത്തിലുള്ള വിഹിതത്തില്‍ നിന്ന് വിനിയോഗിക്കും.
സില്‍വര്‍ ലൈനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് പ്രാഥമികമായി 2,000 കോടി കിഫ്ബിയില്‍നിന്ന് അനുവദിക്കും. അതിനാവശ്യമായ തീരുമാനം എടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."