കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍, അടിവയറ്റില്‍ ക്ഷതം; യുവ സംവിധായകയുടെ മരണം കൊലപാതകമെന്ന് സൂചന
തിരുവനന്തപുരം: യുവസംവിധായകയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായകയായിരുന്ന നയനസൂര്യ(28)യുടെ മരണത്തിലാണ് ദുരൂഹതയാരോപിച്ച് സുഹൃത്തുക്കള്‍ രംഗത്തെത്തിയത്. 2019 ഫെബ്രുവരി 24നാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഞെരിച്ച പാടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കേസ് അന്വേഷിച്ച മ്യൂസിയം പൊലിസ് സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് കണ്ടെത്തിയത്.
അന്ന് ഇന്‍ക്വസ്റ്റ് ചെയ്തിരുന്ന മ്യൂസിയം പൊലിസ് നയനയുടെ കഴുത്തിലുണ്ടായിരുന്ന മുറിവ് പൊലിസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയില്ലെന്നും ആരോപണമുണ്ട്.
അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. അടിവയറ്റില്‍ മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പൊലിസ് അന്വഷിക്കുക പോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പരാതി.
ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം. വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന മട്ടിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."