HOME
DETAILS

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

  
Web Desk
December 07, 2024 | 3:44 AM

New bride dead in her husbands house Husband in police custody


തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ നവവധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.

പാലോട് ടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജ (25)യെ ആണ് ഇന്നലെ ഉച്ചക്ക് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു മാസം മുമ്പാണ് അഭിജിത്തും ഇന്ദുജയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഭര്‍ത്യ വീട്ടില്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകള്‍ തങ്ങളെ അറിയിച്ചതായും എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാന്‍ അനുവദിച്ചിരുന്നില്ലെന്നും ഇന്ദുജയുടെ കുടുംബം പറഞ്ഞു. 

ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ആണ് ഇന്ദുജയെ ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമില്‍ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് വീട്ടില്‍ ചോറ് കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടതെന്നാണ് അഭിജിത്ത് പറയുന്നത്. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. പണ്‍കുട്ടി സ്വകാര്യ ലാബിലെ ജീവനക്കാരിയും അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനുമാണ്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ സ്കൂൾ പരിസരത്തു നിന്ന് സ്ഫോടക വസ്തു കണ്ടെത്തി; നാടൻ ബോംബെന്ന് സംശയം

Kerala
  •  2 days ago
No Image

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും

Kerala
  •  2 days ago
No Image

മകളുടെ പിന്നാലെ നായ ഓടി; ചോദ്യം ചെയ്തതിന് പിന്നാലെ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു, ആറുപേർ അറസ്റ്റിൽ, നാലുപേർ ചികിത്സയിൽ

Kerala
  •  2 days ago
No Image

ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം

Kerala
  •  2 days ago
No Image

ഓപ്പറേഷന്‍ ട്രാഷി; ജമ്മു കശ്മിരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

National
  •  2 days ago
No Image

ഒമാനില്‍ വാഹന ഇന്‍ഷുറന്‍സില്‍ പുതിയ സംവിധാനം; ഇനി പ്രകൃതിദുരന്ത പരിരക്ഷ ലഭിക്കും

oman
  •  2 days ago
No Image

ബിജെപിയും ആർഎസ്എസും ജനാധിപത്യത്തെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു; യുഡിഎഫ് നേതൃത്വം ജനങ്ങളുടെ ശബ്ദം കേൾക്കും, അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി

Kerala
  •  2 days ago
No Image

ഡിംഡെക്‌സ് 2026: ഹമദ് തുറമുഖത്ത് എട്ട് രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ ദോഹയിലെത്തി

qatar
  •  2 days ago
No Image

നാല് വോട്ടിനുവേണ്ടി ഞങ്ങൾ വർഗീയത പറയില്ല; മലയാളിയുടെ മണ്ണിൽ ഇടതുപക്ഷത്തിന്റെ വർഗീയത ചിലവാകില്ല; സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ലീഗ്

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago