HOME
DETAILS

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

  
Web Desk
December 07 2024 | 02:12 AM

KSEB imposed additional burden on the people

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയതും ഭീമമായ ശമ്പള വർധനവും ഉൾപ്പെടെ അധികബാധ്യത സാധാരണക്കാരുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി. വേനൽമഴ കാര്യമായി ലഭിക്കാത്തതിനാൽ അണക്കെട്ടുകളിലെ നീരൊഴുക്ക് കുറഞ്ഞത് വൈദ്യുതോൽപാദനം ഗണ്യമായി കുറച്ചിരുന്നു. കൂടാതെ വൈദ്യുതി ഉപഭോഗം കൂടിയതിനെ തുടർന്ന് വ്യവസായ, വാണിജ്യ ഉപയോക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടിയും വന്നിരുന്നു.  

ദീർഘകാല കരാറിലൂടെ മൂന്ന് കമ്പനികളിൽ നിന്ന് യൂനിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവർഷമായി വാങ്ങിക്കൊണ്ടിരുന്നത് റദ്ദാക്കിയതാണ് മറ്റൊരു കാരണം. ഈ മെയിൽ കരാർ റദ്ദാക്കിയതോടെ ബോർഡിന്റെ പ്രതിദിന അധികബാധ്യത ശരാശി മൂന്നുകോടി രൂപയായി. കരാർ റദ്ദാക്കിയത് കാരണം ആറര രൂപ മുതൽ എട്ടുരൂപ വരെ നൽകി കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങി. കഴിഞ്ഞ മെയ് മൂന്നിന് റെക്കോഡ് വൈദ്യുതി ഉപഭോഗമാണുണ്ടായത്. 

115.94 ദശലക്ഷം യൂനിറ്റ് അന്ന് കേരളം ഉപയോഗിച്ചപ്പോൾ അതിൽ 93.13 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുകയായിരുന്നു. മെയിൽ ആദ്യദിനങ്ങളിൽ 90 ദശലക്ഷം യൂനിറ്റിന് മുകളിൽ വൈദ്യുതി വാങ്ങേണ്ടിവന്നു. ഇതിന്റെയെല്ലാം ഭാരമാണ് വൈദ്യുതിനിരക്ക് വർധനയായി ജനങ്ങൾ വഹിക്കേണ്ടിവരുന്നത്.  2016ൽ ഇടതു സർക്കാർ അധികാരമേറ്റതിനുശേഷം അഞ്ചാം തവണയാണ് വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നത്. 2017ൽ 4.77 ശതമാനം, 2019ൽ 7.32 ശതമാനം, 2022ൽ 6.59 ശതമാനം, 2023ൽ 3 ശതമാനം എന്നിങ്ങനെയായിരുന്നു വർധന. 
ഉപഭോക്താക്കളുടെ എനർജി ചാർജിലും ഫിക്‌സഡ് ചാർഡിലും ഓപ്പൺ അക്‌സസ് ഉപഭോക്താക്കളുടെ ക്രോസ് സബ്‌സിഡി സർച്ചാർജിലും വീലിങ് ചാർജിലും വർധന വരുത്തിയിരുന്നു. 

 

നിരക്ക് കൂടും
കൃഷി ആവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കിൽ യൂനിറ്റിന് 5 പൈസ കൂടും. ഏകദേശം അഞ്ചു ലക്ഷത്തോളം ഉപഭോക്താക്കൾ.
വ്യാവസായ മേഖലയയിൽ ശരാശരി 1 മുതൽ 2 ശതമാനം നിരക്ക് വർധന. 
10 കിലോവാട്ട് ലോഡുള്ള ചെറുകിട വ്യവസായങ്ങൾക്ക് യൂനിറ്റിന് 5 പൈസ കൂട്ടി. ഫിക്സഡ് ചാർജിൽ വർധനവില്ല. 

 

വേനൽക്കാല താരിഫ് വെട്ടിയത് മുഖ്യമന്ത്രി 
ജനുവരി മുതൽ മെയ് വരെ വേനൽക്കാല താരിഫ് വേണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യത്തിന് റെഗുലേറ്ററി കമ്മിഷനും അനുകൂല നിലപാട് എടുത്തെങ്കിലും വേണ്ടെന്ന തീരുമാനമെടുത്തത് മുഖ്യമന്ത്രി. 
കൂടാതെ 20 പൈസ വരെ യൂനിറ്റിന് വർധനവ് വരുത്താമെന്ന നിലപാടും വെട്ടി. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അതുകഴിഞ്ഞുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിടുമെന്ന് ഭയന്നാണ് തീരുമാനം. 2026 - 27 സാമ്പത്തികവർഷത്തിൽ വൈദ്യുതി ചാർജ് കൂട്ടേണ്ടെന്ന നിലപാടുമെടുത്തിട്ടുണ്ട്.

 

തമിഴകത്ത് ഇങ്ങനെ 
കേരളത്തിൽ തീവെട്ടിക്കൊള്ള നടത്തുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സാധാരണക്കാരന്റെ നടുവൊടിക്കാത്ത വൈദ്യതി നിരക്കാണുള്ളത്. തമിഴ്‌നാട്ടിൽ യൂനിറ്റിന് 6.45 പൈസ വരെയാണ് ഈടാക്കുന്നത്. 
വർധനവ് സാധാരണക്കാരന്റെ വയറ്റത്തടിക്കാതിരിക്കാൻ സബ്‌സ്ഡിയും സൗജന്യ വൈദ്യുതിയും നൽകുന്നുമുണ്ട്. മാത്രമല്ല ആദ്യ നൂറു യൂനിറ്റ് വരെ സൗജന്യവുമാണ്. പിന്നെയുള്ള 100 യൂനിറ്റിന് 50 ശതമാനം സബ്‌സിഡിയും നൽകുന്നു. പിന്നെയുള്ള യൂനിറ്റിന് മാത്രമാണ് കൂടിയ നിരക്ക് ഈടാക്കുന്നത്. കേരളത്തിൽ 240 രൂപ ഫിക്‌സഡ് ചാർജ് വാങ്ങുമ്പോൾ തമിഴ്‌നാട്ടിലാകട്ടെ 107 രൂപ മാത്രമാണുള്ളത്. 
ഇവിടെ വൈദ്യുതി  ഡ്യൂട്ടിയായി എനർജി ചാർജിന്റെ 10 ശതമാനം വാങ്ങുമ്പോൾ തമിഴ് നാട്ടിൽ അതില്ല. ഇന്ധന സർച്ചാർജായ 76 രൂപയും തമിഴ്‌നാട്ടിലില്ല.

 

റഗുലേറ്ററി കമ്മിഷന്റെ പ്രധാന തീരുമാനങ്ങൾ
40 യൂനിറ്റിൽ താഴെ മാത്രം ഉപയോഗിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങളുടെ താരിഫ്  എന്നിവ വർധിപ്പിച്ചില്ല
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിൽ കാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉള്ളവർക്ക് പ്രതിമാസം 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നതിന്. കണക്ടഡ് ലോഡിന്റെ പരിധി 1000 കിലോവാട്ടിൽനിന്ന് 2000 കിലോവാട്ടായി ഉയർത്തി. 
എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ നിരക്ക് തുടരും 
വാണിജ്യ ഉപഭോക്താക്കൾക്ക് എനർജി ചാർജിൽ വർധനവില്ല 
മീറ്റർ വാടക വർധനവില്ല 
ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫാം സ്റ്റേകളിൽ (കൃഷി, ഡയറി ഫാം, മൃഗസംരക്ഷണം മേഖലകളിൽ) ഹോം സ്റ്റേ രീതിയിൽ ഗാർഹിക നിരക്ക് ബാധകമാക്കി. 
സോളാർ ലഭ്യത കണക്കിലെടുത്ത് പ്രതിമാസം 250 യൂനിറ്റിനു മുകളിൽ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ പകൽ സമയത്തെ വൈദ്യുതി നിരക്കിൽ 10 ശതമാനം കുറവു വരുത്തി.
സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേരളത്തിലെ സർവകലാശാലകൾ നേരിട്ടു നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈദ്യുതി നിരക്കുകൾ സർക്കാർ സ്ഥാപനങ്ങളുടെ നിരക്കിലേക്ക് മാറ്റി. 
പ്രൈവറ്റ് ഹോസ്റ്റലുകളുടെ താരിഫിൽ ശരാശരി 30 ശതമാനം വരെ ഇളവ്. 
ചെറുകിട വ്യവസായങ്ങൾക്ക് പകൽ സമയത്ത് 10 ശതമാനം ഇളവ് (രാവിലെ 6 മുതൽ വൈകിട്ട് 6 വരെ) 

 

വര്‍ധന മറ്റു മാര്‍ഗങ്ങൾ ഇല്ലാത്തതിനാല്‍: മന്ത്രി
തിരുവനന്തപുരം: മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി 
മഴ കുറവായതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം 60 ശതമാനം വെള്ളത്തിന്റെ കുറവുണ്ടായതോടെ വലിയ അളവില്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവന്നു. വരുംവര്‍ഷങ്ങളില്‍ വൈദ്യുതി വാങ്ങുന്നത് കുറയുകയാണെങ്കില്‍ ഇതിന്റെ ഗുണം ഉപയോക്താക്കളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കും. 

നിരക്ക് വര്‍ധനവ് സാധാരണക്കാരെ ബാധിക്കില്ല. 200 യൂനിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായിരിക്കും 16 പൈസയുടെ വര്‍ധനവ്. പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50 യൂനിറ്റില്‍ താഴെയുള്ള ഉപയോഗത്തിന് ചാര്‍ജ് ഈടാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളോടുള്ള വെല്ലുവിളി: വി.ഡി സതീശന്‍
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്കുവര്‍ധനവിലൂടെ ജനങ്ങള്‍ക്കുമേല്‍ കെട്ടിവച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  22 minutes ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  32 minutes ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  39 minutes ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  43 minutes ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  an hour ago
No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  2 hours ago
No Image

മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു

National
  •  2 hours ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  3 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  10 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  11 hours ago