കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും
കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. പ്ലീനറി സമ്മേളനം വരെ സോണിയ ഗാന്ധി താത്കാലിക അധ്യക്ഷയായി തുടരാനും തീരുമാനിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തിന് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തസമിതിയോഗത്തിന് തീരുമാനം.
അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് യോഗം അവസാനിച്ചത്. എന്ത് ത്യാഗത്തിനും തയാറെന്ന് സോണിയാഗാന്ധി പ്രതികരിച്ചു. തോല്‍വിക്ക് കാരണം ബി.ജെ.പി വിരുദ്ധവോട്ടുകള്‍ ഭിന്നിച്ചതാണെന്നും അഭിപ്രായം ഉയര്‍ന്നു.
നേതാക്കളില്‍ ഭൂരിഭാഗവും ചര്‍ച്ചകളില്‍ പങ്കെടുത്തു.ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല. തുറന്ന ചര്‍ച്ചയാകാമെന്ന നിലപാട് ഇവരും പൊതുവില്‍ അംഗീകരിച്ചു. ഏപ്രിലില്‍ ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനമായി. പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ടെന്ന് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചു. സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. അടിയന്തിരമായി നടപ്പിലാക്കേണ്ട തെറ്റുതിരുത്തലുകള്‍ സോണിയ കൈകൊള്ളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."