HOME
DETAILS
MAL
'ഭാര്യ സ്ത്രീയല്ല' വിവാഹമോചനം തേടി യുവാവ് സുപ്രിംകോടതിയിൽ
backup
March 15 2022 | 06:03 AM
ന്യൂഡൽഹി
ഭാര്യ സ്ത്രീയല്ലെന്നും തന്നെ ഭാര്യവീട്ടുകാർ വഞ്ചിച്ചുവെന്നും ആരോപിച്ച് വിവാഹമോചനം തേടി ഗ്വാളിയർ സ്വദേശിയായ യുവാവ് സുപ്രിംകോടതിയിൽ.
വാദം കേൾക്കാമെന്ന് അറിയിച്ച ജസ്റ്റിസുമാരായ എസ്.കെ കൗൾ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സ്ത്രീയോട് ആവശ്യപ്പെട്ടു.
2016ലാണ് ഇരുവരും വിവാഹിതരായത്. ഇതിനു പിന്നാലെയാണ് സാധാരണ ജനനേന്ദ്രിയമല്ല തന്റെ ഭാര്യയുടേതെന്ന് തിരിച്ചറിഞ്ഞതെന്നാണ് ഭർത്താവ് ഹരജിയിൽ പറയുന്നത്. കേസിലെ മെഡിക്കൽ റിപ്പോർട്ട് കൂടി പരിശോധിച്ചാണ് വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."