ഉഡുപ്പിയിലെ മാല്‍പെ ബീച്ചും സെന്റ് മേരിസ് ഐലാന്റും
കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ അറിയപ്പെട്ട ബീച്ചാണ് മാല്‍പെ ബീച്ച്. വിശാലമായ വലിയ മൈദാനത്തിലേക്ക് പ്രവേശിച്ച ഫീലിങ്ങാണ് അവിടെ. നിറയെ തിങ്ങിനില്‍ക്കുന്ന സഞ്ചാരികള്‍, ബോട്ടിങ് സര്‍വിസ് നടത്തുന്ന മലയാളം പറയുന്ന മാല്‍പെ ജീവനക്കാര്‍, ഒട്ടകങ്ങള്‍, കുതിരകള്‍, റൈഡിങ് ബൈക്കുകള്‍, ബോട്ടുകള്‍ എന്നിവയെല്ലാം അവിടത്തെ സ്ഥിരം കാഴ്ചയാണ്. ഒരു ഫോറെയ്ന്‍ ബീച്ചില്‍ പോയാല്‍ ഉണ്ടാകുന്ന രീതിയില്‍ കിടക്കാനും ഇരിക്കാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യം മാല്‍പെ ബീച്ചിലുണ്ട്. ബീച്ചില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ദീപാണ് സെന്റ് മേരിസ് ഐലാന്റ്.
കോക്കനറ്റ് എന്ന പേരിലും സെന്റ് മേരീസ് ഐലന്റ് അറിയപ്പെടുന്നുണ്ട്. ദ്വീപില്‍ നിറയെ തിങ്ങിനില്‍ക്കുന്ന കൈരളി തെങ്ങുകളാണ് ഇങ്ങനെ പേര് വരാന്‍ കാരണം. 1498 ല്‍ വാസ്‌കോഡ ഗാമ കപ്പലില്‍ ഇറങ്ങിയതടക്കമുള്ള ഐലാന്റിന്റെ ചരിത്രം പ്രവേശന കവാടത്തിനടുത്ത് സ്ഥാപിച്ച ബോര്‍ഡില്‍ വായിച്ചറിയാം. സാധാരണ ബീച്ചുകളില്‍ പൂഴിയാണ് നിറയെ ഉണ്ടാകാറെങ്കില്‍, ഐലാന്റില്‍ തിളങ്ങുന്ന, മിനുസമുള്ള ചെറിയ ശംഖുകളാണ് നിറയെ കാണാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ തെളിഞ്ഞതും നീല നിറം തോന്നിപ്പിക്കുന്നതുമാണ് നാല് ഭാഗവും കടല്‍ കൊണ്ട് പൊതിഞ്ഞ ഐലാന്റിലെ കടല്‍ വെള്ളം.
എങ്ങനെ എത്തിച്ചേരാം
സാധാരണ ഗതിയില്‍ ഉഡുപ്പി യാത്ര ചെയ്യുന്നവര്‍ രാത്രി പന്ത്രണ്ട് മണിക്കുള്ള ട്രെയിനില്‍ പോകുന്നതിനാണ് മുന്‍ഗണന കൊടുക്കല്‍. പക്ഷേ, ഇപ്പോള്‍ കൊറോണ സാഹചര്യം ആയതിനാല്‍ ആ ട്രെയിന്‍ ഓടുന്നില്ല. അതുകൊണ്ട് വൈകുന്നേരം ഏകദേശം ആറ് മണി നേരത്തുള്ള (കോഴിക്കോട് നിന്ന്) നേത്രാവതി ട്രെയിനില്‍ യാത്ര പുറപ്പെടാം. ആറര മണിക്കൂര്‍ യാത്രക്ക് ശേഷം രാത്രി ഒരു മണിയോട് അടുത്ത സമയം അവിടെ എത്തും. പകല്‍ സമയം വരെ സ്റ്റേഷനില്‍ ചിലവഴിച്ചാല്‍ പിന്നെ സ്റ്റേ
ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ നടന്ന് മൂന്നു കിലോ മീറ്റര്‍ അപ്പുറത്തുള്ള ഉഡുപ്പി ബസ്സ്റ്റാന്‍ഡിലേക്ക് 12 രൂപ കൊടുത്ത് ബസ് കയറി അവിടന്ന് 18 രൂപ കൊടുത്ത് ബസ് കയറിയാല്‍ മാല്‍പെയിലേക്കും.
ഐലാന്റില്‍ കുളിക്കാം
മാല്‍പെ ബീച്ചില്‍ നിന്ന് തന്നെ അങ്ങ് ദൂരത്ത് ദ്വീപ് കാണാന്‍ സാധിക്കും. 25 മിനിറ്റ് നേരമുള്ള ബോട്ടിങ്ങിന് 300 രൂപയാണ് നിരക്ക്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം നാലു വരെ അവിടെ ദ്വീപില്‍ തങ്ങാം. അല്ലാത്ത ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ മാത്രം.
ഐലാന്റിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നീല വെള്ളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഫാമിലിയായി വന്ന് കുളിക്കാം എന്നതാണ് ഈ സ്ഥലം നല്‍കുന്ന മറ്റൊരു സൗകര്യം.
റൈഡിങ്ങും ഗ്ലൈഡിങ്ങും
ഐലാന്റിലേക്ക് ടിക്കറ്റെടുത്ത് പോകുന്നതിനേക്കാള്‍ മുന്‍പ് തന്നെ ബീച്ചിലും ഒരുപാട് റൈഡിങ്ങും കാഴ്ചകളുമുണ്ട്. കടലിന് മീതെയുള്ള പാരഗ്ലൈഡിങ് 900 രൂപ, ബീച്ച് ബൈക്ക് റൈഡ് 100 രൂപ, സീ ബൈക്ക് റൈഡ് 500 രൂപ, ബലൂണ്‍ ബോട്ട് 500 രൂപ എന്നിങ്ങനെയാണ് നിരക്ക് വരുന്നത്.
രാത്രി കാഴ്ച
രാത്രി ബീച്ച് പ്രകൃതം ഒന്ന് മാറും. പകല്‍ മുഴുവന്‍ വെള്ളത്തില്‍ ചാടുന്ന ആളുകളെയാണ് കാണുനാവുക. രാത്രി ആയാല്‍ കുതിര, ഒട്ടക സവാരികള്‍, മീന്‍ പിടിത്തം, ക്രിക്കറ്റ്, ഗണ്‍ ഷൂട്ടിങ്, ജംപിങ് തുടങ്ങി കുട്ടികള്‍ മുതല്‍ വലിയവര്‍ക്ക് വരെ നിരവധി ഗെയിമുകളില്‍ ഏര്‍പ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."