HOME
DETAILS
MAL
കളമശ്ശേരി നഗരസഭ സെക്രട്ടറിക്ക് വധഭീഷണി
backup
August 19 2016 | 18:08 PM
കളമശ്ശേരി: നഗരസഭ സെക്രട്ടറി എസ് നാരായണന് വധ ഭീഷണി. നഗരസഭ ഡമ്പിങ്ങ് യാര്‍ഡിലെ മാലിന്യം നീക്കം ചെയ്താല്‍ ഭൂമിക്ക് മുകളില്‍ വച്ചേക്കില്ലെന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. വ്യാഴാഴ്ച രാത്രി 10.25നാണ് സംഭവം. കളമശ്ശേരിയിലുള്ള ഡമ്പിങ്ങ് യാര്‍ഡിലെ മാലിന്യം ഹിറ്റാച്ചി ഉപയോഗിച്ച് തള്ളിമാറ്റുന്നുണ്ട്. ഇതില്‍ എതിര്പ്പുള്ളയാളായിരിക്കും വിളിച്ചതെന്ന് കരുതുന്നു. നമ്പര്‍ സഹിതം സെക്രട്ടറി കളമശ്ശേരി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."