HOME
DETAILS

ആഴക്കടല്‍ മത്സ്യബന്ധനം: കരാര്‍ റദ്ദാക്കിയത് അഴിമതി കയ്യോടെ പിടികൂടുമെന്നായപ്പോഴെന്ന് രാഹുല്‍ ഗാന്ധി

  
backup
March 22 2021 | 14:03 PM

deep-sea-file-issue-kerala-news-rahul-comment

കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായുള്ള കരാറിലെ അഴിമതി കയ്യോടെ പിടികൂടുമെന്നായപ്പോഴാണ് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരാര്‍ റദ്ദാക്കി മത്സ്യത്തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിയില്ല. മോഷണം കയ്യോടെ പിടിക്കപ്പെടുമ്പോള്‍ കൊള്ളമുതല്‍ തിരിച്ചുനല്‍കി തടിതപ്പുന്നതുപോലെയാണ് ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ നിന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്മാറിയത്.

സുതാര്യമല്ലാതെ രഹസ്യമായി കരാറൊപ്പിട്ടത് മല്‍സ്യത്തൊഴിലാളികളെ വഞ്ചിക്കാനാണ്.യുവാക്കളുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിലും കഴിവുകള്‍ വിനിയോഗിക്കുന്നതിലും കേന്ദ്ര- കേരള സര്‍ക്കാരുകള്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

വൈപ്പിനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ദീപക് ജോയിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ ഊര്‍ജസ്വലത ഉപയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് കേരളത്തില്‍ നിന്നുള്ള എം.പിയെന്ന നിലയില്‍ തോന്നിയിട്ടുണ്ട്. അര്‍ഹരായ യുവാക്കളെ മറികടന്ന് പിന്‍വാതില്‍ നിയമനം നല്‍കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. സ്വന്തക്കാരുടെ താല്‍പര്യം സംരക്ഷിക്കാതെ സര്‍ക്കാര്‍ ജോലി അര്‍ഹരായവര്‍ക്ക് നല്‍കുകയാണ് വേണ്ടത്. സമ്പദ്ഘടന ശക്തമാക്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സമീപനമല്ല കേന്ദ്ര സര്‍ക്കാറിന്റെത്.

സാധാരണക്കാരിലേയ്ക്ക് കൂടുതല്‍ പണം നേരിട്ട് എത്തണം. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയുടെ ലക്ഷ്യം അതാണ്. പണം ലഭിക്കുമ്പോള്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കും. അതുവഴി വിപണിയിലേയ്ക്ക് കൂടുതല്‍ പണമെത്തും. ഉല്‍പന്നങ്ങള്‍ ആവശ്യമാകുമ്പോള്‍ വ്യവസായങ്ങള്‍ കരുത്തുനേടും. അതുവഴി കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകും. യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കുകയും പരിചയസമ്പന്നരെ വിനിയോഗിക്കുകയും ചെയ്യുന്ന വിധത്തിലാണ് കേരളത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. യു.ഡി.എഫിലെ കൂടുതല്‍ യുവാക്കള്‍ ഇക്കുറി നിയമസഭയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  6 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  6 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  6 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  6 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  6 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  6 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  6 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വേഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  6 days ago