അമ്മിഞ്ഞപ്പാൽ നുകരാനാകാതെ നവജാത ശിശുക്കൾ
കീവ്
അധിനിവേശ സേന ആക്രമണം ശക്തമാക്കിയതോടെ അമ്മമാരിൽ നിന്ന് അകറ്റപ്പെട്ട് ഉക്രൈനിലെ നവജാത ശിശുക്കൾ. തലസ്ഥാനമായ കീവിലെ ഒരു പാർപ്പിടകേന്ദ്രത്തിന്റെ താഴ്ഭാഗത്ത് താൽക്കാലികമായി ഒരുക്കിയ ക്ലിനിക്കിൽ നഴ്‌സ് ഒക്‌സാന മാർട്ടിനെൻകോയും സഹപ്രവർത്തകരും പരിചരിക്കുന്നത് 21 കുഞ്ഞുങ്ങളെയാണ്. ആക്രമണം തുടരുന്നതിനാൽ പാൽ നൽകാൻ അമ്മമാർക്ക് ഇവർക്കരികിലേക്ക് എത്താനാവുന്നില്ല. ഇത്തരം നിരവധി താൽക്കാലിക ക്ലിനിക്കുകളിൽ നവജാത ശിശുക്കൾ സംരക്ഷിക്കപ്പെടുന്നുണ്ട്.
റഷ്യ ബോംബ് വർഷിക്കുന്ന സുമിയിലാണ് നഴ്സ് ഒക്‌സാനയുടെ വീട്. അവിടെ കുടുംബം സുരക്ഷിതരാണോ എന്ന ഭീതിക്കിടയിലാണ് താൻ ഈ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നതെന്ന് അവർ പറയുന്നു. ഫെബ്രുവരി 24ന് അധിനിവേശം തുടങ്ങിയ ശേഷം താൻ വീട്ടിൽ പോയിട്ടില്ല. തന്റെ വീട്ടിലുമുണ്ട് കുഞ്ഞുങ്ങൾ. അവർക്കെന്തെങ്കിലും സംഭവിക്കുമോയെന്ന പേടിയുണ്ട്. എങ്കിലും ഈ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുപോകാനാവില്ലെന്നും ഒക്‌സാന വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."