HOME
DETAILS

സംസ്ഥാനത്തെ 5.12 ലക്ഷം പേര്‍ക്ക് വീട്ടില്‍ വോട്ട് വീട്ടില്‍ വോട്ട് 5.12 ലക്ഷം പേര്‍ക്ക്

  
Web Desk
March 19 2024 | 04:03 AM

5.12 lakh people voted at home in the state

തിരുവനന്തപുരം: 85 വയസുള്ളവര്‍ക്കും 40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്കും തപാല്‍ ബാലറ്റ് സൗകര്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചതോടെ കേരളത്തില്‍ രണ്ട് വിഭാഗങ്ങളിലായി 5.12 ലക്ഷം പേര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍ പട്ടിക അന്തിമമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ 17 വരെയുള്ള കണക്ക് പ്രകാരം 2.50 ലക്ഷം വോട്ടര്‍മാരാണ് 85 വയസിന് മുകളിലുള്ളവര്‍. ഭിന്നശേഷിക്കാരാകട്ടെ 2.62 ലക്ഷം പേരും.

2020ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് 80 വയസുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഓപ്ഷന്‍ നല്‍കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ഇത് അനുവദിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 വയസിനു മുകളിലുള്ള വിഭാഗത്തില്‍ ഏകദേശം 6.22 ലക്ഷം പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. മുതിര്‍ന്ന പൗരന്മാരുടെ പ്രായപരിധി 80ല്‍ നിന്ന് 85 ആയി ഉയര്‍ത്തി തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതോടെ സംസ്ഥാനത്ത് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവരുടെ എണ്ണത്തില്‍ 3.72 ലക്ഷത്തിന്റെ കുറവുണ്ടായി.

11 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ ഈ വിഭാഗത്തിലെ 98 ശതമാനം വോട്ടര്‍മാരും പോളിങ് ബൂത്തുകളില്‍ എത്തിയതിനാലാണ് പരിധി ഉയര്‍ത്തിയതെന്ന് തെരഞ്ഞെടുപ്പ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേരളത്തിലും ഏറെക്കുറെ ഇതേ പ്രവണതയായിരുന്നു. എന്നിരുന്നാലും, അര്‍ഹരായ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ഈ സൗകര്യം നല്‍കാന്‍ ഞങ്ങള്‍ തയാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.


നടപടിക്രമം
മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷി വിഭാഗങ്ങളിലെ യോഗ്യരായ വോട്ടര്‍മാര്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ തപാല്‍ ബാലറ്റ് സൗകര്യം വേണോ എന്ന് ചോദിക്കും. തപാല്‍ ബാലറ്റുകള്‍ തിരഞ്ഞെടുക്കുന്നവര്‍ ഫോം 12 ഡിയില്‍ ഒപ്പിടണം. മുന്‍കൂട്ടി അറിയിക്കുന്ന തീയതിയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ അത്തരം വോട്ടര്‍മാരുടെ വീടുകള്‍ സന്ദര്‍ശിക്കും.

 തപാല്‍ ബാലറ്റുകള്‍ പൂരിപ്പിക്കുന്നതിനും ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കും. സുതാര്യത ഉറപ്പാക്കാന്‍, മുഴുവന്‍ നടപടിക്രമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ച ശേഷം നടത്തുകയും വിഡിയോ ഷൂട്ട് ചെയ്യുകയും ചെയ്യും. തപാല്‍ വോട്ടുകള്‍ പിന്നീട് റിട്ടേണിങ് ഓഫിസര്‍ പ്രത്യേകം സീല്‍ ചെയ്ത് സുക്ഷിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago