കുടുംബശ്രീ ഇനി എത്യോപ്യയിലേക്കും
തൊടുപുഴ: കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവബോധം ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കുടുംബശ്രീ സംഘം എത്യോപ്യയിലേക്ക്.
ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയുടെ ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് കുടുംബശ്രീ സംഘം വൈകാതെ അവിടേക്ക് പോകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍.
സംഘം എത്യോപ്യന്‍ ഭാഷ പഠിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ എത്യോപ്യന്‍ സംഘം കുടുംബശ്രീ ഡയറക്ടറെ കണ്ട് വിവരങ്ങള്‍ ആരായുകയും അവരുടെ രാജ്യത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സഹായം അഭ്യര്‍ഥിക്കുകയുമായിരുന്നു. ഇന്ത്യക്ക് പുറത്ത് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് എത്യോപ്യയിലെ ജനങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തനത്തിന്റെ അനുഭവങ്ങളും സാധ്യതകളും വിശദീകരിക്കാന്‍ സംഘം പുറപ്പെടുന്നത്. മൂന്ന് മാസത്തെ ഭാഷാപഠനത്തിന് ശേഷമായിരിക്കും സംഘം പുറപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."