സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മീഡിയവണ്‍ സര്‍വേയും: എല്‍.ഡി.എഫിന് 73 മുതല്‍ 78 വരെ സീറ്റ്
കോഴിക്കോട്: എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന് മീഡിയവണ്‍ സര്‍വേയും. എല്‍.ഡി.എഫിന് 73 മുതല്‍ 78 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 60 - 65 സീറ്റ് ലഭിക്കും. ബി.ജെ.പി 0 - 2 സീറ്റുവരേ നേടും. മറ്റുള്ളവര്‍ ഒന്ന്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം നടന്ന സര്‍വേയില്‍ നാല്‍പ്പത് ശതമാനം പേരാണ് എല്‍.ഡി.എഫിന് ജയം പ്രവചിച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചത് 35 ശതമാനം പേരാണ്. സര്‍വേയില്‍ പങ്കെടുത്ത 11 ശതമാനം ആളുകള്‍ ബി.ജെ.പിക്ക് സാധ്യത കല്പ്പിച്ചു.
50 ശതമാനം പേര് കേരളത്തില്‍ ഭരണമാറ്റം ആവശ്യമില്ലെന്ന് പ്രതികരിച്ചപ്പോള്‍ 47 ശതമാനം പേര് ഭരണമാറ്റം വേണമെന്ന് ആവശ്യപ്പെട്ടതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഭരണമാറ്റം വേണമെന്ന് കൂടുതലും ആവശ്യപ്പെട്ടത് മുസ്ലിംകളാണ്, 62 ശതമാനം പേര്. 36 ശതമാനം പേര് ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടു.
ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ 51 ശതമാനം പേരാണ് സര്‍ക്കാര്‍ മാറണെന്ന അഭിപ്രായം പങ്കുവച്ചത്. 45 ശതമാനം പേര് ആവശ്യമില്ലെന്ന് പ്രതികരിച്ചപ്പോള്‍ നാലു ശതമാനം പേര് അഭിപ്രായം രേഖപ്പെടുത്തിയില്ല. 56 ശതമാനം ഹിന്ദുക്കള്‍ ഭരണമാറ്റം വേണ്ടെന്ന് അഭിപ്രായപ്പെട്ടു. 43 ശതമാനം പേര് ഭരണമാറ്റത്തിനു വേണ്ടി സംസാരിച്ചപ്പോള്‍ ഒരു ശതമാനം പേര് പ്രതികരിച്ചില്ല.
പിണറായി വിജയന് മുഖ്യമന്ത്രിയായി തുടരണമെന്നാണ് 40 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ഉമ്മന്‍ ചാണ്ടിയാണ് രണ്ടാം സ്ഥാനത്ത്; 25 ശതമാനം പേരുടെ പിന്തുണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കാണ്. ഇ.ശ്രീധരന് മുഖ്യമന്ത്രിയാകണമെന്ന് അഞ്ച് ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ഒരു ശതമാനമാളുകളുടെ പിന്തുണ ലഭിച്ചു. 19 ശതമാനം പേര് മറ്റുള്ളവരെയാണ് പിന്തുണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."