തരൂരിനെതിരേ തുറന്നടിച്ച് ഷാഫി പറമ്പില്‍, തെരുവില്‍ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിക്കുന്നു, സമുദായ നേതാക്കളെ കാണുന്നു, ഇതിന് പാര്‍ട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നും ഷാഫി
തിരുവനന്തപുരം: ശശി തരൂരിന്റെ മുഖ്യമന്ത്രി മോഹത്തിനെതിരേ തുറന്നടിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. തരൂരിന്റെ പേര് പരാമര്‍ശിക്കാതെയാണ് തുറന്നടിച്ചിരിക്കുന്നത്. ഒരാള്‍ തെരുവില്‍ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു, സമുദായ നേതാക്കളെ കാണുന്നു, ഇതിന് പാര്‍ട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് ഷാഫി പറമ്പില്‍ ചോദിച്ചു. നിര്‍മാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ലെന്നും ഇതിനൊക്കെ പിന്തുണ നല്കുന്നവരേയും നിയന്ത്രിക്കണമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.
നേരത്തെ നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ചകള്‍ വേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോമത്സരിക്കാന് വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു കെ. സുധാകരന്റെ മുന്നറിയിപ്പ്.
അതേസമയം, താന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ശശി തരൂര്‍ എംപി രംഗത്തെത്തി. പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് പറഞ്ഞ തരൂര്‍ ആരാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെന്നും ചോദിച്ചു. കേരളം എന്റെ കര്‍മ്മഭൂമിയാണ്. പര്യടനമല്ല ഇപ്പോള്‍ നടത്തുന്നതെന്നും ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."