ഇന്ത്യയുടെ വിദേശനയത്തെ പുകഴ്ത്തി ഇമ്രാന്‍ ഖാന്‍
ഇസ്‌ലാമാബാദ്: ഇന്ത്യയുടെ വിദേശനയത്തെ വാനോളം പുകഴ്ത്തി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ വിദേശനയം സ്വതന്ത്രവും ജനക്ഷേമപരവുമാണെന്ന് ഇമ്രാന്‍ പറഞ്ഞു. പൊതുറാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അഭിപ്രായപ്രകടനം.
'നമ്മുടെ അയല്‍രാജ്യമായ ഇന്ത്യയുടെ വിദേശ നയത്തെ ഞാന്‍ അഭിനന്ദിക്കുന്നു. അവര്‍ക്കാ എക്കാലത്തും വ്വതന്ത്രമായ നയമാണ്. ഇന്ത്യ അമേരിക്കയുമായി സഖ്യത്തിലാണ്. യു.എസ്, ആസ്‌ത്രേലിയ, ജപ്പാന്‍ എന്നിവര്‍ക്കൊപ്പം ചതുര്‍രാഷ്ട്ര കൂട്ടായ്മയായ ക്വാഡില്‍ അംഗവുമാണ്. എന്നാല്‍, അവര്‍ പക്ഷം പിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധം വകവെക്കാതെ റഷ്യയില്‍നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നു. അവരുടെ നയങ്ങള്‍ ജനക്ഷേമം മുന്നില്‍കണ്ടുള്ളതാണ്. താനും ജനക്ഷേമം മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ആരുടെ മുന്നിലും തലകുനിക്കില്ല' ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ സമയത്ത് ഇമ്രാന്‍ ഖാന്‍ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. റഷ്യക്കെതിരെ വോട്ടു ചെയ്യുന്നതില്‍ നിന്ന് പാകിസ്താന്‍ വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, പാകിസ്താനില്‍ ഇമ്രാനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. അവിശ്വാസപ്രമേയം വോട്ടിനിടാനിരിക്കെ പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് രാജിവെക്കാന്‍ സൈനികമേധാവി ഖമര്‍ ജാവേദ് ബജ്‌വ ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌ലാമികരാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ (ഒ.ഐ.സി) ഈ മാസം നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനുശേഷം രാജി നല്‍കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."