വന്യജീവി ആക്രമണം: ഫണ്ട് വക മാറ്റിയിട്ടില്ല, ജനന നിയന്ത്രണ സാധ്യത തേടുമെന്നും മന്ത്രി ശശീന്ദ്രന്‍
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുവദിച്ച ഫണ്ട് വകമാറ്റിയിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മുന്‍ വര്‍ഷങ്ങളില്‍ വന്യ ജീവി ആക്രമണം രൂക്ഷമായിരുന്നില്ല എന്നതിനാലാണ് ഫണ്ട് വിനിയോഗിക്കാതിരുന്നതെന്നും ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
എട്ട് വര്‍ഷത്തിനിടെ 79.96 കോടി രൂപ അനുവദിച്ചതില്‍ 42 കോടി മാത്രമാണ് വനം വകുപ്പ് ചിലവഴിച്ചതെന്നായിരുന്നു വിവരാവകാശ പ്രകാരമുള്ള കണ്ടെത്തല്‍. വന്യജീവികളുടെ ആക്രമണം തടയാന്‍ വനംവകുപ്പില്‍ പ്രത്യേകം സംഘങ്ങളെ നിയമിക്കുക,കിടങ്ങ് കുഴിക്കല്‍,ഫെന്‍സിങ് നിര്‍മാണം തുടങ്ങിയവയ്ക്കായാണ് കേന്ദ്രം പണമനുവദിക്കുന്നത്. പ്രൊജക്ട് എലിഫന്റിന്റെ ഭാഗമായി ആനകളുടെ സംരക്ഷണത്തിനും ആനകളുടെ ആക്രമണത്തിനും കേരളത്തിനനുവദിച്ച 32.83 കോടിയില്‍ 30 കോടി കേരളം ചെലവഴിച്ചതായും വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
വന്യജീവി ആക്രമണം തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ജനനനിയന്ത്രണത്തിനുള്ള നിയമപരമായ സാധ്യത പരിശോധിക്കും. ഇതിനായി സുപ്രിംകോടതിയെ സമീപിക്കും. വയനാട്ടില്‍ നാളെ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ കൂടി സര്‍ക്കാര്‍ പരിഗണിക്കും.
'വംശവര്‍ധന തടയുക എന്നതാണ് മുന്നിലുള്ള നിര്‍ദേശങ്ങളില്‍ ഒന്ന്. ആ നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. നിലവില്‍ സുപ്രിം കോടതി ഇത്തരത്തില്‍ ഒരു ഉത്തരവിനും അനുമതി നല്‍കിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇത്രയും പ്രശ്‌നങ്ങള്‍ ഇല്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ വന്യജീവി ശല്യത്തെ കുറിച്ച് പഠിക്കുന്നതിന് കെഎഫ്ആര്‍ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്'. മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കുമോയെന്ന ചോദ്യത്തിന് മനുഷ്യജീവന് എങ്ങനെയാണ് വില നിര്‍ണ്ണയിക്കാന്‍ കഴിയുക എന്നായിരുന്നു ശശീന്ദ്രന്റെ മറുചോദ്യം. വന്യജീവി ആക്രമണത്തില്‍ മറ്റ് സംസ്ഥാനങ്ങളെയും സഹകരിപ്പിക്കുമോയെന്ന ചോദ്യത്തിന് ഇതിന് മുമ്പ് വിഷയം ഉയര്‍ത്തിയപ്പോള്‍ അവരില്‍ നിന്നും അത്തരമൊരു സഹകരണമുണ്ടായിരുന്നില്ലെന്നായിരുന്നു ശശീന്ദ്രന്റെ മറുപടി.
നേരത്തെ വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാലക്കാട് ധോണിയിലും വയനാട് സുല്‍ത്താന്‍ബത്തേരിയിലും കാട്ടാന ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയായി നില്‍ക്കുന്നുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥരെ വെച്ചുള്ള ഫ്രണ്ട് ലൈന്‍ സ്‌ക്വാഡുകള്‍ ശക്തമാക്കണമെന്നും പ്രദേശവാസികളെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്നും കേന്ദ്ര നിര്‍ദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. ആനകളെ വനത്തികത്ത് തന്നെ പിടിച്ചു നിര്‍ത്തുക എന്നതിനായാണ് പ്രധാനമായും ഫണ്ട് വിനിയോഗിക്കുന്നത്. ഇതിനായാണ് ഫെന്‍സിങ് ഉള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍. മലയോരമേഖലയിലെ ആളുകളെ കൂട്ടി സ്‌ക്വാഡുകളും മറ്റും ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ഇപ്പോള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഇതിനിടെയാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി വനംമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."