ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്കിടാന്‍ മറക്കല്ലേ...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള വിജ്ഞാപനം നീട്ടി. ഒരു മാസത്തേക്കാണ് നിയന്ത്രണമുള്ളത്. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഗതാഗത സമയത്തും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
കടകളിലും ചടങ്ങുകളിലും ഉള്‍പ്പെടെ സാനിറ്റൈസര്‍ ഉപയോഗിക്കണം. പൊതു ഇടങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്ന നിലയ്ക്കാണ് മാസ്‌ക് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം.
മാര്‍ഗനിര്‍ദേശങ്ങള്‍
. ജോലി സ്ഥലങ്ങള്‍, വാഹനങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.
. കടകള്‍, തിയറ്ററുകള്‍, മറ്റു സ്ഥാപനങ്ങള്‍, ആളുകള്‍ കൂടിച്ചേരുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ കൈ ശുചീകരിക്കുന്നതിനായി സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് എന്നിവ ഉറപ്പു വരുത്തണം.
. പൊതു ഇടങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."