പരമ്പരാഗത കരാട്ടെ ദേശീയ സെമിനാര്‍ ഇന്ന് തുടങ്ങും
പോത്തന്‍കോട്: പരമ്പരാഗത കരാട്ടെയുടെ യൂനിവേഴ്സിറ്റി സ്ഥാപകന്‍ ജപ്പാനിലെ ഹാന്‍ഷി. കിന്ഷു ഹിഡിയോ വട്ടനാബെ നയിക്കുന്ന കരാട്ടെ സെമിനാറിന് ഇന്ന് പോത്തന്‍കോട്ട് തുടക്കമാകും. എസ്.എന്‍.ഡി.പി. ഹാളില്‍ രാവിലെ ഒന്‍പതിന് പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ഷാജി ഉദ്ഘാടനം ചെയ്യും.
കേരളത്തില്‍ പരിശീലിപ്പിക്കപ്പെടുന്ന 27 ഇനം കരാട്ടെ വിഭാഗങ്ങളിലെയും പരിശീലകര്‍ പങ്കെടുക്കും. ജപ്പാനില്‍ 70 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് ലഭിക്കുന്ന ബുബുഷി മാസ്റ്റര്‍ ഡിഗ്രി ജേതാവായ അഞ്ചാം തലമുറയിലെ കരാട്ടേ മാസ്റ്റര്‍ കിന്ഷു ഹിഡിയോ വട്ടനാബെ രണ്ടു ദിവസങ്ങളില്‍ ട്രെഡീഷനല്‍ കരാട്ടെയിലെ നൂതനമായ മുറകളില്‍ പരിശീലനം നല്‍കും. ഗുജറാത്ത്, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ സെമിനാറുകള്‍ക്ക് ശേഷമാണ് കേരളത്തില്‍ ഇത് നടക്കുന്നത്. തുടര്‍ന്ന് ബാംഗ്ലൂരിലെ സെമിനാറോടെ തെക്കേ ഇന്ത്യയിലെ സെമിനാറുകള്‍ അവസാനിക്കുമെന്ന് കേരളത്തിലെ ടെക്നിക്കല്‍ ഡയരക്ടറും ചീഫ് ഇന്‍സ്ട്രക്ടറുമായ ഡി. രാധാകൃഷ്ണന് നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 21ന് വൈകിട്ട് നാലിന് സമാപന സമ്മേളനവും, ബിരുദദാനവും നടക്കും സി. ദിവാകരന് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ഗോജു റിയു കരാട്ടെ ഡോ മിഷന്റെ ഇന്ത്യയിലെ ചീഫ് ഇന്‍സ്ട്രക്ടര്‍ എം. ശ്രീനിവാസലു, വിവിധ ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."