'ബി.ജെ.പി നേതാവിനെ വിളിച്ചു, സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ വിളിക്കല്‍ സ്വാഭാവികം'; ഫോണ്‍വിളി വിവാദത്തില്‍ വിശദീകരണവുമായി മമത
കൊല്‍ക്കത്ത: നന്ദിഗ്രാമിലെ ബി.ജെ.പി നേതാവിനെ വിളിച്ചെന്ന വാര്‍ത്തയില്‍ വിവാദം സൃഷ്ടിക്കുന്നതിനിടെ വിശദീകരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരെ വിളിച്ച് സംസാരിക്കുന്നതില്‍ എന്താണ് തെറ്റുള്ളതെന്ന് മമത ചോദിച്ചു. അത് ഒരു കുറ്റമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം ഫോണ്‍സംഭാഷണം ചോര്‍ത്തുന്നത് കുറ്റകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
'അതെ, നന്ദിഗ്രാമിലെ ഈ ബി.ജെ.പി നേതാവിനെ ഞാന്‍ വിളിച്ചിരുന്നു. ആളുകള്‍ എന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ഫീഡ്ബാക്ക് എനിക്ക് ലഭിച്ചിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ നമ്പര്‍ ലഭിച്ച ശേഷം ഞാന്‍ വിളിച്ച് സംസാരിച്ചു. ആരോഗ്യം പരിപാലിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതില്‍ എന്റെ കുറ്റം എന്താണ്? ' മമത ചോദിച്ചു.ബി.ജെ.പി ഏറെ വിവാദമാക്കിയ വിഷയമായിരുന്നു മമതയുടെ ഫോണ്‍ വിളി വാര്‍ത്ത.
മമത തന്നെ നേരിട്ട് വിളിച്ച് നന്ദിഗ്രാമിലെ സീറ്റുകളില്‍ വിജയിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നായിരുന്നു ബി.ജെ.പി നേതാവ് പ്രാലൈ പാലിന്റെ ആരോപണം.
പ്രാലൈ പാല്‍ പുറത്തുവിട്ട വീഡിയോയിലാണ് മമത തന്നെ വിളിച്ചെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നത് ഒരു ഓഡിയോ ക്ലിപ്പും പുറത്തുവിട്ടിരുന്നു.
തൃണമൂലിനെ വിജയിപ്പിക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും എന്നാല്‍ താന്‍ സുവേന്തു അധികാരിക്കൊപ്പവും ബി.ജെ.പിക്കൊപ്പവുമാണ് നിലകൊള്ളുന്നതെന്നും പാല്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."