സി.പി.എം ഓഫിസ് ഉദ്ഘാടനം: നേതൃത്വത്തിനെതിരേ കുറ്റിച്ചിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍
തൃക്കരിപ്പൂര്‍: ഒളവറ കുറ്റിച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സി.പി.എം ഓഫിസ് ഉദ്ഘാടനം വൈകിപ്പിക്കുന്നത് സംബന്ധിച്ച് ഉടുമ്പുന്തല കുറ്റിച്ചി പ്രദേശങ്ങളിലെ സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും സി.പി.എം നേതൃത്വത്തിനെതിരേ തിരിയുന്നു. മൂന്നു വര്‍ഷം മുന്‍പാണു കുറ്റിച്ചിയില്‍ ഓഫിസ് നിര്‍മാണം പൂര്‍ത്തിയായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടി ഓഫിസ് ഉദ്ഘാടനം നടക്കാത്തത് ഉടുമ്പുന്തല കുറ്റിച്ചി പ്രദേശങ്ങളില്‍ ചര്‍ച്ചയാവുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇതോടെ നേതൃത്വം ഇടപെട്ട് ഈ തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും ആദ്യം ഈ പ്രദേത്ത് എത്തുന്ന മന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്നും ഉറപ്പു നല്‍കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച മന്ത്രി ഇ.പി ജയരാജന് സി.പി.എം ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്ന് ഏറെ അകലെയല്ലാത്ത ഇളമ്പച്ചിയില്‍ സ്വകാര്യ സംരംഭം ഉദ്ഘാടനം ചെയ്തതോടെയാണ് പ്രദേശത്തെ പാര്‍ട്ടിയില്‍ നേതൃത്വത്തിനെതിരേ വീണ്ടും പ്രതിഷേധമുയര്‍ന്നു തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."