HOME
DETAILS

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗിന്റെ പരിരക്ഷ ആരോഗ്യ കാംപെയിൻ സമാപിച്ചു

  
backup
March 24 2022 | 17:03 PM

riyadh-malappuram-kmcc-2403

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗ് ബത്ഹ ന്യൂ സഫമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ കഴിഞ്ഞ ഒരു മാസമായി നടത്തിവരുന്ന പരിരക്ഷ 2022 കിഡ്നി - ആരോഗ്യ ബോധവൽക്കരണ കാംപെയിൻ സമാപിച്ചു. ലോക വൃക്കരോഗ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനാണ് കാംപെയിൻ ആരംഭിച്ചത്. സമാപനത്തോടനുബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച ന്യൂ സഫമക്ക പോളിക്ലിനിക്കിൽ നടന്ന സൗജന്യ വൃക്കരോഗ നിർണ്ണയ കാംപിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറ്റിയമ്പത് പേരാണ് പങ്കെടുത്തത്. ന്യൂ സഫമക്ക പോളിക്ലിനിക്ക് പ്രതിനിധികളായ വി എം അഷ്റഫ്, അഡ്വ; അനീർ ബാബു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച കാംപ് വൈകുന്നേരം ആറ് മണി വരെ നീണ്ടു.

കൊവിഡ് കാല പ്രവർത്തനങ്ങൾ പരിഗണിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗുമായി സഹകരിച്ച് പ്രവർത്തിച്ച റിയാദിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ആദരം, വൃക്കരോഗം സംബന്ധിച്ചുള്ള ലഘുലേഖ വിതരണം, ലോക വൃക്ക രോഗ ദിനമായ മാർച്ച് 10 ന് ആരോഗ്യ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുള്ള ആരോഗ്യവിചാരം സിമ്പോസിയം, സൗജന്യ വൃക്ക രോഗ നിർണ്ണയ കാംപ് തുടങ്ങി വ്യത്യസ്ത പരിപാടികളാണ് കാംപയിനിന്റെ ഭാഗമായി നടന്നത്. തുടർ ചികിത്സ ആവശ്യമുള്ള രോഗികൾക്ക് സൗജന്യ ചികിത്സയും ന്യൂ സഫ മക്ക പോളിക്ലിനിക്ക് നൽകുന്നുണ്ട്. വെൽഫയർ വിംഗിന്റെ നേതൃത്വത്തിൽ മുൻ വർഷങ്ങളിലും സമാനമായ കാംപയിൻ നടത്തിയിരുന്നു.

പ്രവാസികൾക്കിടയിൽ വൃക്കരോഗം വർധിക്കുന്ന സാഹചര്യം കൂടിവരികയാണ്. ശരിയായ ഭക്ഷണക്രമവും ഉറക്കകുറവും രോഗ സാധ്യതകൾ വർധിക്കാൻ കാരണമാവുന്നുണ്ട്. മാനസിക പിരിമുറക്കം ഇല്ലാതാക്കാനും വ്യായാമം ശീലമാക്കാനും പ്രവാസികൾ പരിശ്രമിക്കണമെന്നും ക്യാമ്പിൽ സംബന്ധിച്ച.ഡോ: അബ്ദുൽഅസീസ്‌.ഡോ: ഷാനവാസ്, ഡോ: അഖീൽ ഹുസൈൻ എന്നിവർ അഭിപ്രായപ്പെട്ടു.

വെൽഫെയർ വിംഗ് ആക്റ്റിoഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ഇസ്മായിൽ പടിക്കൽ, ഇസ്ഹാഖ് താനൂർ, നൗഫൽ തിരൂർ,ഷബീറലി വള്ളിക്കുന്ന്, ഹനീഫ മുതുവല്ലൂർ, ശിഹാബ് തങ്ങൾ വണ്ടൂർ, അബ്ദുൽ കരീം താനൂർ, ഫിറോസ് പള്ളിപ്പടി, ഫിറോസ് പൂക്കോട്ടൂർ, അബൂട്ടി തുവൂർ, ജുനൈദ് ടിവി താനൂർ, ശാഫി മാസ്‌റ്റർ തുവൂർ, എന്നിവർ നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago