ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കൂടുതൽ പാർട്ടികൾ
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ ജെഡിയു, ജെഡിഎസ്, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ പങ്കെടുക്കില്ല. ഈ മാസം 30 ന് ജമ്മു കശ്മീരിലാണ് രാഹുൽ ഗാന്ധി
കന്യാകുമാരി മുതൽ കാശ്മീർ വരെ നയിച്ച യാത്രയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് നടക്കുന്നത്.
സമാപന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് സിപിഎം നേരത്തേ അറിയിച്ചിരുന്നു. പ്രധാനമായും കേരള ഘടകത്തിന്റെ എതിർപ്പാണ് യാത്രയുടെ സമാപനത്തിൽ നിന്ന് സിപിഎം പങ്കെടുക്കാത്തതിലെ കാരണം. യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ അപമാനിച്ചുവെന്നാണ് വിമർശനം.
എന്നാൽ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് സിപിഐ നേതൃത്വം തീരുമാനിച്ചത്.
അതേസമയം, സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചിരുന്നു. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര പുനരാരംഭിച്ചത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യാത്ര നിർത്തിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."