ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം, അറസ്റ്റ് പാടില്ല: ഹൈക്കോടതി
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി.) എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഉത്തരവ് വരുന്നതുവരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരേ ഇ.ഡി. കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അന്വേഷണം കോടതി തടഞ്ഞില്ല. അന്വേഷണം തുടരാമെന്നാണ് കോടതി അറിയിച്ചത്.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേര് പറയാന്‍ പ്രതികളെ നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെതിരെ ഇഡി നല്കിയ ഹരജിയില്‍ അടുത്ത വെള്ളിയാഴ്ച്ച വിധി പറയും. ക്രൈംബ്രാഞ്ച് വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
സന്ദീപ് നായരുടെ കത്തിനു പിന്നല് ഉന്നതരാണെന്നും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇഡി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."