HOME
DETAILS

പണിമുടക്ക് ദിവസത്തിലെ കെ.എസ്.ഇ.ബി ഓഫിസിലെ അക്രമം: അഞ്ച് പേര്‍ അറസ്റ്റില്‍

  
backup
March 30 2022 | 10:03 AM

strike-day-kseb-office-police-arrest-new

പാലക്കാട്: പണിമുടക്കിന്റെ രണ്ടാം ദിവസം സമരാനുകൂലികള്‍ കെ.എസ്.ഇ.ബി ഓഫിസ് ആക്രമിച്ച് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍.
പാടൂര്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.സി. പ്രമോദ്, കാവശ്ശേരി ലോക്കല്‍ സെക്രട്ടറി രജനീഷ്, സി.പി.എം. പ്രവര്‍ത്തകരായ പ്രസാദ്, രാധാകൃഷ്ണന്‍, അനൂപ് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

പൊതുപണിമുടക്കിനോട് അനുബന്ധിച്ചാണ് സമരാനുകൂലികള്‍ ആലത്തൂര്‍ പാടൂര്‍ കെ.എസ്.ഇ.ബി. ഓഫീസില്‍ ആക്രമണം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
ഓഫീസിലേക്ക് വാഹനങ്ങളിലെത്തിയ സമരാനുകൂലികള്‍ ജോലിചെയ്തിരുന്ന ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഓഫീസിലെ സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു.

ആക്രമണത്തില്‍ അസി. എന്‍ജിനീയര്‍ അടക്കം എട്ട് ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഇവര്‍ പിന്നീട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, അക്രമമോ മര്‍ദനമോ ഉണ്ടായിട്ടില്ലെന്നും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ പിന്തിരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സി.പി.എം. നേതാക്കളും പ്രതികരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago