HOME
DETAILS

ബലാത്സംഗ കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം

  
backup
January 31, 2023 | 11:35 AM

asaram-bapu-gets-life-imprisonment-in-rape-case-in-gujarat

അഹമ്മദാബാദ്: ബലാത്സംഗക്കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പു(81)വിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഗുജറാത്തിലെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതി ജഡ്ജി ഡി.കെ. സോണിയാണ് ശിക്ഷ വിധിച്ചത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ സൂറത്ത് സ്വദേശിനിയെ തടവില്‍ വെച്ച് വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി.

ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. മറ്റൊരു പീഡനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പു നിലവില്‍ ജോധ്പൂര്‍ ജയിലിലാണ്.

ഏകദേശം 10 വര്‍ഷം മുമ്പ് അഹമ്മദാബാദിലെ മൊട്ടേരയിലുള്ള ആശ്രമത്തില്‍ വച്ച് തന്നെ ആശാറാം ബാപ്പു പലതവണ ബലാത്സംഗം ചെയ്തതായി സൂറത്ത് സ്വദേശിയായ ഒരു സ്ത്രീ ആരോപിച്ചിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 342, 354 എ (ലൈംഗിക പീഡനം), 370 (4) (കടത്ത്), 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 120 (ബി) (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആശാറാം ബാപ്പുവിനെതിരെ കേസെടുത്തിരിക്കുന്നത്. ആശാറാമിന്റെ മകന്‍ നാരായണ്‍ സായിയും കേസില്‍ പ്രതിയായിരുന്നു.

ആശാറാമിന്റെ ഭാര്യ ലക്ഷ്മി, മകള്‍ ഭാരതി, നാല് അനുയായികളായ ധ്രുവ്‌ബെന്‍, നിര്‍മല, ജാസി, മീര എന്നിവരും കേസില്‍ പ്രതികളായിരുന്നു. എന്നാല്‍ ഇവരെയെല്ലാം ഗാന്ധിനഗര്‍ കോടതി വെറുതെവിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  6 days ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  6 days ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  6 days ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  6 days ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  6 days ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  6 days ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  6 days ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്

International
  •  6 days ago
No Image

സഊദിയിൽ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവത്കരണം: കൂടുതൽ തസ്തികകളിൽ സ്വദേശികളെ നിയമിക്കും; നിയമനം അടുത്ത വർഷം മുതൽ

Saudi-arabia
  •  6 days ago
No Image

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

Kerala
  •  6 days ago