വാണിമേലില്‍ ബ്യൂട്ടി പാര്‍ലര്‍ കത്തിനശിച്ചു
വാണിമേല്‍: ഭൂമിവാതുക്കല്‍ ടൗണിലെ ജെന്റ്സ് ബ്യൂട്ടി പാര്‍ലര്‍ കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണു സംഭവം. വെള്ളിയോട് സ്വദേശി കെ.എന്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിലാന്ഡ് ജെന്റ്സ് പാര്‍ലര്‍ എന്ന കടയാണു കത്തിനശിച്ചത്. കട പൂര്‍ണമായും നശിച്ചിട്ടുണ്ട്. സംഭവത്തില്‍ ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സി.ഐ ജോഷി ജോസ്, സബ് ഇന്‍സ്പെക്ടര്‍ എം.സി പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു. നാദാപുരം എം.എല്‍.എ ഇ.കെ വിജയന്, ജില്ലാ പഞ്ചായത്ത് അംഗം അഹ്മദ് പുന്നക്കല്‍ സ്ഥലം സന്ദര്‍ശിച്ചു. നാദാപുരം അസ്ലം വധത്തില്‍ പൊലിസ് കസ്റ്റഡിയിലുള്ള സതീശന്റെ സഹോദരനാണു കടയുടമ.
അസ്ലം ഘാതകര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ സതീശനായിരുന്നു വാടകയ്ക്കെടുത്തത്. ഇയാളില്‍ നിന്നു കാര്‍ അക്രമി സംഘം വാങ്ങിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ചു വ്യാപാരികള്‍ രാവിലെ 11 വരെ ഹര്‍ത്താലാചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."