HOME
DETAILS

'വിവാഹ മോചനത്തിന് മുസ്‌ലിം സ്ത്രീകള്‍ സമീപിക്കേണ്ടത് ശരീഅത്ത് കൗണ്‍സിലുകളെയല്ല, കുടുംബ കോടതികളെ' മദ്രാസ് ഹൈക്കോടതി

  
backup
February 02, 2023 | 6:42 AM

national-muslim-women-can-approach-only-family-court-for-divorce

ചെന്നൈ: ഖുല്‍അ് വഴി വിവാഹമോചനത്തിന് മുസ്‌ലിം സ്ത്രീകള്‍ ശരീഅത്ത് കൗണ്‍സില്‍ പോലുള്ള സ്വകാര്യ സംവിധാനങ്ങളെയല്ല, കുടുംബ കോടതികളെസമീപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഖുല്‍അ് വഴി വിവാഹമോചനം പ്രഖ്യാപിക്കാനോ സാക്ഷ്യപ്പെടുത്താനോ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ശരീഅത്ത് കൗണ്‍സിലുകള്‍ കോടതികളോ തര്‍ക്കങ്ങളിലെ മധ്യസ്ഥരോ അല്ല. ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇസ്‌ലാമില്‍ സ്ത്രീക്ക് വിവാഹമോചനം ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രക്രിയയാണ് ഖുല്‍അ്. വിവാഹമൂല്യമായി വരന്‍ നല്‍കിയ മഹര്‍ തിരികെ നല്‍കിയാണ് ഇത് സാധ്യമാകുന്നത്.

ഭാര്യക്ക് ശരീഅത്ത് കൗണ്‍സില്‍ നല്‍കിയ ഖുല്‍അ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യക്തി നല്‍കിയ റിട്ട് ഹരജിയിലാണ് കോടതിയുടെ വിധി. ജസ്റ്റിസ് സി. ശരവണനാണ് വിധി പ്രഖ്യാപിച്ചത്. 2017 ല്‍ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ശരീഅത്ത് കൗണ്‍സില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് കോടതി റദ്ദാക്കുകയും ചെയ്തു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തമിഴ്‌നാട് ലീഗല്‍ സര്‍വീസസ് അതോറിറ്റിയെയോ കുടുംബകോടതിയെയോ സമീപിക്കാന്‍ ഹരജിക്കാരനോടും ഭാര്യയോടും ഹൈക്കോടതി നിര്‍ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ഇ.ബിക്ക് ആശ്വാസം; 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് എത്തിയത് പകുതി പേർ; 2,177 അധ്യാപകർക്കെതിരെ കർശന നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലി തർക്കം; യുപിയിൽ പിറന്നാൾ ആഘോഷത്തിനിടെ മൂന്ന് യുവാക്കളെ വെടിവെച്ചുകൊലപ്പെടുത്തി

National
  •  a month ago
No Image

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി; പിടികൂടിയത് അഞ്ച് ഐസ്ക്രീം ബോംബുകളും ഒരു നാടൻ ബോംബും

Kerala
  •  a month ago
No Image

കൂറുമാറ്റം; ഹര്‍ഭജന്‍ സിങ്ങിന്റെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട് 

National
  •  a month ago
No Image

എസി വാങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചു; ഭാര്യ ജീവനൊടുക്കിയ നിലയില്‍

National
  •  a month ago
No Image

ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസത്തിന്റെ കുലപതി രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് ഭോപാല്‍ ദുരന്തമുള്‍പെടെ നിരവധി 'കാഴ്ച' കളിലേക്ക് ഫ്‌ളാഷ് മിന്നിച്ച ഫോട്ടോഗ്രാഫര്‍ 

National
  •  a month ago
No Image

കുടുംബ വഴക്ക്; തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു 

Kerala
  •  a month ago
No Image

'ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല, ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസം'; വെടിവെപ്പിനെ അപലപിച്ച് മോദി

National
  •  a month ago
No Image

നിതിന്‍രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. റാം ഹൈക്കോടതിയിലേക്ക്

Kerala
  •  a month ago