HOME
DETAILS

കീവ് പൂര്‍ണമായും തിരിച്ചു പിടിച്ചതായി ഉക്രൈന്‍

  
backup
April 03, 2022 | 4:10 AM

world-ukraine-says-regained-control-of-whole-kyiv-region-2022

കീവ്: തലസ്ഥാന നഗരമായ കിയവിനു ചുറ്റിലുമുള്ള ചെറുപട്ടണങ്ങള്‍ ഉള്‍പ്പെടെ മേഖല പൂര്‍ണമായി തിരിച്ചുപിടിച്ചതായി ഉക്രൈന്‍. കീവിനു സമീപത്തെ പ്രധാന പട്ടണങ്ങളില്‍നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയതിനു പിന്നാലെയാണ് മേഖലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതെന്ന് ഉപ പ്രതിരോധ മന്ത്രി ഗന്ന മാലിയര്‍ അറിയിച്ചു.

'ഇര്‍പിന്‍, ബുച്ച, ഹോസ്റ്റോമെല്‍ പട്ടണങ്ങളും കീവ് മേഖലയും റഷ്യന്‍ നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രമാക്കി' അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാല്‍ അതിഭീകരമായ നിലയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട് ഈ നഗരങ്ങളെന്നും അദ്ദേഹം കുറിച്ചു.

ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ ഈ മൂന്നു പട്ടണങ്ങളിലും വ്യാപക നാശമാണുണ്ടായത്. നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച മാത്രം ബുച്ചയിലെ ഒരു തെരുവില്‍ 20 മൃതദേഹങ്ങള്‍ കണ്ടിരുന്നതായി എ.എഫ്.പി ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരാളുടെ കൈകള്‍ കൂട്ടികെട്ടിയ നിലയിലായിരുന്നു.

ബുച്ചയില്‍ 280 പേരുടെ മൃതദേഹങ്ങള്‍ ഒരു കുഴിയില്‍ സംസ്‌കരിച്ചതായും പട്ടണത്തിന്റെ തെരുവുകളില്‍ മൃതദേഹങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്നും മേയര്‍ അറിയിച്ചു.

അധിനിവേശം ആരംഭിച്ചതു മുതല്‍ ഇര്‍പിനില്‍ മാത്രം 200 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. പട്ടണത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതിനു പിന്നാലെ 643 സ്‌ഫോടക വസ്തുക്കളാണ് ഉക്രൈന്‍ അധികൃതര്‍ നിര്‍വീര്യമാക്കിയത്. വടക്കന്‍ മേഖലകളില്‍നിന്ന് പിന്‍വാങ്ങുന്ന റഷ്യന്‍ സൈന്യം കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് ഉക്രൈന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  3 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  3 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  3 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  3 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  3 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  3 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  3 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  3 days ago