HOME
DETAILS
MAL
മലപ്പുറത്ത് നഴ്‌സിങ് വിദ്യാര്‍ഥിക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു
backup
February 04 2023 | 11:02 AM
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നഴ്‌സിങ് വിദ്യാര്‍ഥിക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. അല്‍ശിഫ പാരാമെഡിക്കല്‍ നഴ്‌സിങ് ഹോസ്റ്റലിലെ വിദ്യാര്‍ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 55 വിദ്യാര്‍ഥികള്‍ നിരീക്ഷണത്തിലാണ്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞദിവസം വയനാട്ടിലും നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ലക്കിടി നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌കൂളിലെ 98 വിദ്യാര്‍ഥികള്‍ ചികിത്സ തേടിയിരുന്നു. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."